തിരുവനന്തപുരം: പദവികള്‍ അലങ്കാരമായി കൊണ്ടു നടന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്ന് കെ.പി.സി.സി ഭാരവാഹികള്‍ക്ക് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ താക്കീത്. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുല്ലപ്പള്ളി. ആര്‍ക്കും മാര്‍ക്കിടാനില്ല. എന്നാല്‍ വെറുതെ ഭാരവാഹി എന്നു പറഞ്ഞു നടന്നിട്ട് കാര്യമില്ല.
വെല്‍ഫയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് നീക്കു പോക്കുണ്ടാക്കിയിട്ടില്ല. അത്തരം ബന്ധം ഇനി ഉണ്ടാക്കുകയുമില്ല. ഇതു സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്‍റെ ദേശീയ നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കെ.പി.സി.സിക്കാകില്ല. ഘടകകക്ഷികള്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ബാധ്യത കോണ്‍ഗ്രസിനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരും യോഗത്തില്‍ സംബന്ധിക്കുന്നു. കെ.പി.സി.സി സെക്രട്ടറിമാര്‍, ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.