ETV Bharat / state

കോവളത്ത് പതിനാലുകാരിയെ തലയ്ക്കടിച്ചു കൊന്ന സംഭവം; പൊലീസ് തുടരന്വേഷണം ആരംഭിച്ചു - vizhinjam murder latest

മുട്ടയ്ക്കാട് സ്വദേശി ഗീതുവിന്‍റെ മരണ കാരണമാണ് പൊലീസ് അന്വേഷിക്കുന്നത്

കോവളം പതിനാലുകാരി കൊലപാതകം  വിഴിഞ്ഞം കൊലപാതകം വഴിത്തിരിവ്  പതിനാലുകാരിയെ തലക്കടിച്ചു കൊന്നു  പതിനാലുകാരി കൊലപാതകം തുടരന്വേഷണം  muttakkad 14 year old girl murder case  vizhinjam murder latest  kovalam police resume probe in muttakkad murder
കോവളത്ത് പതിനാലുകാരിയെ തലയ്ക്കടിച്ചു കൊന്ന സംഭവം; പൊലീസ് തുടരന്വേഷണം ആരംഭിച്ചു
author img

By

Published : Jan 18, 2022, 11:17 AM IST

തിരുവനന്തപുരം: കോവളത്ത് പതിനാലുകാരി തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് തുടരന്വേഷണം ആരംഭിച്ചു. പതിനാലുകാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായതോടെയാണ് കോവളം പൊലീസ് തുടരന്വേഷണം നടത്തുന്നത്.

തലയുടെ മധ്യ ഭാഗത്ത് മൂർച്ചയില്ലാത്ത വസ്‌തു കൊണ്ടുള്ള അടിയും പിൻഭാഗത്ത് ഇടിയേറ്റുണ്ടായ ക്ഷതവുമാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 13, 16 സെൻ്റിമീറ്റർ ആഴത്തിലുള്ള ക്ഷതങ്ങളായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

തലയൊട്ടിക്കേറ്റ ക്ഷതമല്ലാതെ ആന്തരിക രക്തസ്രാവത്തെ തുടർന്നുണ്ടായ നീര് മൂലം മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. പെൺകുട്ടി പീഡനത്തിനിരയായതും അന്വേഷണ സംഘത്തോട് പോസ്റ്റ്മാർട്ടം നടത്തിയ ഡോക്‌ടർമാർ അറിയിച്ചിരുന്നു.

Read more: ഒരു വര്‍ഷം മുന്‍പ് 14 കാരിയെ കൊന്നതും ശാന്തകുമാരി കൊലക്കേസ് പ്രതികളായ റഫീഖ ബീവിയും ഷമീറും ; വഴിത്തിരിവ്

വിഴിഞ്ഞത്ത് വയോധികയെ തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തിൽ റഫീക്ക ബിവി (50) മകൻ ഷഫീക്ക് (23) സുഹൃത്ത് അൽ അമീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് റഫീക്ക ബിവിയും മകനുമാണ് പതിനാലുകാരിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.

ഇവരിൽ നിന്നും രേഖപ്പെടുത്തിയ മൊഴിയുടെ വിശദാംശങ്ങൾ വിഴിഞ്ഞം പൊലീസ് കോവളം എസ്‌എച്ച്ഒക്ക് കഴിഞ്ഞ ദിവസം കൈമാറി. റിമാൻഡിലിരിക്കുന്ന അമ്മയെയും മകനെയും കസ്റ്റഡിയിൽ വാങ്ങി സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.

മുട്ടക്കാട് ചിറയിൽ ചരുവിളയിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തു മകളാണ് മരിച്ചത്. പതിനാലുകാരിയെ കൊലപ്പെടുത്തിയത് മാതാപിതാക്കളാണെന്നായിരുന്നു പൊലീസ് നിഗമനം. അന്വേഷണ സമയത്ത് 70 ഓളം പേരെ ചോദ്യം ചെയ്‌തിട്ടും തെളിവ് ലഭിച്ചില്ല. മതിയായ കാരണങ്ങൾ ഇല്ലാത്തതിനാൽ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

Read more: കണ്ണീരുണങ്ങാതെ ഒരു വർഷം, സത്യം കണ്ടെത്തിയതിന്‍റെ ആശ്വാസത്തില്‍ ആനന്ദൻ ചെട്ടിയാരും കുടുംബവും

2021നാണ് ഷഫീക്ക് പതിനാലുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നത്. നിരന്തരമായി പീഡിപ്പിച്ചിരുന്ന വിവരം വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞതിനാണ് അമ്മയും മകനും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഗീതയെ അവശനിലയിൽ കണ്ടെത്തിയതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.

കൃത്യം നടന്നിട്ട് ഒരു വർഷത്തിന് ശേഷമാണ് പ്രതികൾ പിടിയിലാകുന്നത്. അതേസമയം, ഡിസിപി അങ്കിത് അശോകൻ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ട് നീതി ലഭ്യമാക്കുമെന്ന് ഉറപ്പു നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.