ETV Bharat / state

കോവളത്തെ ബൈക്കപകടത്തിന് കാരണം മത്സരയോട്ടമല്ലെന്ന് റിപ്പോർട്ട് - കോവളത്തെ ബൈക്കപകടത്തിന് കാരണം

കോവളം ബൈപ്പാസിലെ വാഹനാപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. മത്സരയോട്ടമല്ല, അമിതവേഗതയും വഴിയാത്രക്കാരി അശ്രദ്ധമായി റോഡ് മുറിച്ചു കടന്നതുമാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം  കോവളം  കോവളം വാഹനാപകടം  മോട്ടോര്‍ വാഹന വകുപ്പിന്‍റെ റിപ്പോർട്ട്  kovalam  kovalam bike accident  Motor vechicle department repor  കോവളത്തെ ബൈക്കപകടത്തിന് കാരണം  കോവളത്തെ ബൈക്കപകടം
കോവളം
author img

By

Published : Jan 30, 2023, 3:48 PM IST

തിരുവനന്തപുരം: കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ ജീവനെടുത്ത അപകടം മത്സരയോട്ടമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ റിപ്പോര്‍ട്ട്. അമിതവേഗതയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നതും അപകടത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ (29.01.2023) രാവിലെ 7.45 ഓടെയാണ് കോവളം ബൈപ്പാസില്‍ തിരുവല്ലത്ത് അപകടമുണ്ടായത്. പനത്തുറ സ്വദേശി എല്‍ സന്ധ്യ(53), ബൈക്ക് ഓടിച്ചിരുന്ന പട്ടം സ്വദേശി അരവിന്ദ്(23) എന്നിവരാണ് മരിച്ചത്.

അപകടസമയത്ത് മറ്റ് ചില ബൈക്കുകള്‍ കൂടെ സമാനമായ വേഗത്തില്‍ പ്രദേശത്ത് കൂടെ കടന്ന് പോയിരുന്നു. പിന്നാലെ നാട്ടുകാരും ഇത്തരത്തില്‍ വാഹനങ്ങള്‍ പോകാറുണ്ടെന്ന് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മത്സരയോട്ടം നടന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ മത്സരയോട്ടം നടന്നിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

അപകടസമയത്ത് വാഹനത്തിന്‍റെ വേഗത 100 കിലോമീറ്ററിലധികമായിരുന്നു. ഇന്‍സ്‌റ്റഗ്രാം റീല്‍സ് ചിത്രീകരിച്ച് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്.

സന്ധ്യയെ ഇടിച്ചശേഷം നിയന്ത്രണംവിട്ട ബൈക്ക് മുക്കാല്‍ കിലോമീറ്റര്‍ അകലെ റോഡിലൂടെ നീങ്ങിയാണ് ഓടയില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.

ജനുവരി മാസത്തിൽ മാത്രം തിരുവനന്തപുരം നഗരത്തില്‍ എഴുപതില്‍ അധികം വാഹനാപകടങ്ങളാണ് നടന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായിരുന്നു. തുടര്‍ച്ചയായി മത്സരയോട്ടം നടക്കുന്ന സാഹചര്യവും പ്രദേശത്തുണ്ട്.

അപകടങ്ങള്‍ പതിവായിട്ടും മോട്ടോര്‍ വാഹന വകുപ്പ് കൃത്യമായി നടപടി എടുക്കുന്നില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതേസമയം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നഗരത്തിലെ വാഹനാപകടം കുറയ്ക്കാനും വാഹന നിയമലംഘനങ്ങള്‍ തടയുന്നതിനും നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും അപകടങ്ങള്‍ കുറയുന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.