ETV Bharat / state

പുതുവർഷത്തെ വരവേൽക്കാന്‍ ഉത്സവ നിറവില്‍ കോവളം ; കനത്ത സുരക്ഷയൊരുക്കി പൊലീസ് - സ്റ്റുഡന്‍റ് പൊലീസ്

മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കളുടെ ഉപയോഗം തടയുന്നതിനായി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളും, സിസിടിവി സംവിധാനങ്ങളും ഉൾപ്പടെയുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്

kovalam beach new year celebration  Kovalam beach  കോവളം ബീച്ച്  കോവളം  പുതുവൽസരാഘോഷം  കോവളത്ത് സുരക്ഷയൊരുക്കി പൊലീസ്  കോവളത്ത് കനത്ത സുരക്ഷ  കോവളം ന്യൂയർ  Newyear in kovalam  Kovalam  സ്റ്റുഡന്‍റ് പൊലീസ്
പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കോവളം
author img

By

Published : Dec 31, 2022, 7:15 PM IST

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കോവളം

തിരുവനന്തപുരം : പുതുവർഷ പിറവിയെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിയ കോവളം ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പുതുവർഷ രാവിന് മാറ്റ് കൂട്ടാനായി ഇത്തവണ ബീച്ചിൽ ലൈവ് ഡിജെ ഉൾപ്പടെയുള്ള വിനോദ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഇത്തവണത്തെ ആഘോഷങ്ങൾക്കായി വിദേശ സഞ്ചാരികളോടൊപ്പം നിരവധി സ്വദേശികളും കോവളത്തേക്ക് എത്തിയിട്ടുണ്ട്.

തീരത്തിന്‍റെ ഭംഗിയോടൊപ്പം വൃത്തിയും അങ്ങേയറ്റം ആകർഷണീയമെന്നാണ് സഞ്ചാരികൾ പറയുന്നത്. രണ്ട് വർഷമായി കൊവിഡ് നിയന്ത്രണങ്ങളിലായിരുന്ന പുതുവർഷാഘോഷങ്ങൾ ഇത്തവണ സജീവമാകുന്നത് പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്‌ക്കും ഉണർവ്‌ പകരും. കൃത്യം 12 മണിക്ക് തന്നെ മാനത്ത് വർണ വിസ്‌മയങ്ങൾ വിരിയിച്ചുകൊണ്ടാണ് പുതുവർഷത്തിന്‍റെ പുത്തൻ പ്രതീക്ഷകളെ കോവളം വരവേൽക്കുക.

പുതുവർഷാഘോഷങ്ങളിൽ നിന്ന്, മയക്കുമരുന്നും മറ്റ് ലഹരി വസ്‌തുക്കളുടെ ഉപയോഗവും പൂർണമായി ഒഴിവാക്കാനായി പൊലീസിന്‍റെ സുരക്ഷാസംവിധാനങ്ങളും ഇത്തവണ ശക്തമാക്കിയിട്ടുണ്ട്. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ റോന്ത്‌ ചുറ്റലിനോടൊപ്പം സിസിടിവി സംവിധാനങ്ങൾ സംയോജിപ്പിച്ച കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്.

പുതുവർഷാഘോഷങ്ങൾക്കായി നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ഡിജെ പാർട്ടി ഉൾപ്പടെയുള്ള പരിപാടികൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആഘോഷങ്ങൾ കത്തിക്കയറുക കോവളത്ത് തന്നെയായിരിക്കും. നീണ്ട നാളത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സഞ്ചാരികളുടെ വരവോടെ ജീവൻ വച്ച കോവളം പൂർവകാല പ്രതാപത്തിലേക്ക് തിരികെ വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.