ETV Bharat / state

കോന്നിയിലെ സീറ്റ് തര്‍ക്കം; കോണ്‍ഗ്രസില്‍ തലവേദന മാറുന്നില്ല - ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്

അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി സംസാരിക്കും.

കോന്നി ഉപതെരഞ്ഞെടുപ്പ്; സീറ്റ് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്
author img

By

Published : Sep 28, 2019, 5:00 PM IST

തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്. പ്രശ്‌ന പരിഹാരത്തിനായി റോബിന്‍ പീറ്ററിനെയും ഒപ്പമുള്ളവരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. വിമത സ്ഥാനാര്‍ഥിയായി റോബിനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ ഇടപെടല്‍. മണ്ഡലം ബ്ലോക്ക് ഭാരവാഹികളുമായും ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും. ഇടഞ്ഞു നില്‍ക്കുന്ന അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായും സംസാരിക്കും.

അടൂര്‍ പ്രകാശ് മുന്നോട്ട് വെച്ച സ്ഥാനാര്‍ഥി റോബിന്‍ പീറ്ററിന് പകരം പി. മോഹന്‍രാജിനെ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതാണ് തർക്കത്തിന് കാരണം. പാലായിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കി ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനാണ് കോൺഗ്രസ് ശ്രമം.

Intro:കോന്നി സീറ്റ് തര്‍ക്കത്തില്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്. പ്രശ്‌ന പരിഹാരത്തിനായി റോബിന്‍ പീറ്ററിനെയും ഒപ്പമുള്ളവരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. വിമത സ്ഥാനാര്‍ത്ഥിയായി റോബിനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍Body:. മണ്ഡലം ബ്ലോക്ക് ഭാരവാഹികളുമായും ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും. ഇടഞ്ഞു നില്‍ക്കുന്ന അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായും സംസാരിക്കും.
. അടൂര്‍ പ്രകാശ് മുന്നോട്ട് വെച്ച സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന് പകരം പി.മോഹന്‍രാജിനെ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതാണ് ഇവരെ ചൊടിപ്പിച്ചത്. തീരുമാനത്തിനെതിരെ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും പ്രതിഷേധമായി രംഗത്ത് എത്തിയിരുന്നു. പാലയില്‍ യുഡിഎഫിന് ഉണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കി കോന്നി ഉള്‍പ്പടെയുള്ള നാല് സീറ്റുകളും നേടുക എന്നതാണ് കോണ്‍ഗ്രസ് . ഈ സാഹചര്യത്തില്‍ തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കി തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. പട്ടികയ്ക്ക് ഹെക്കാമാന്റിന്റെ അംഗീകാരം നേടുക എന്നതു മാത്രമാണ് ഇനി ബാക്കി
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.