ETV Bharat / state

കൊഞ്ചിറവിള അനന്തു കൊലക്കേസ്: കുറ്റപത്രം ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി - crime news trivandrum

കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മയക്കുമരുന്ന് ലഹരിയിൽ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ തുടരന്വേഷണം പൂർത്തിയായി എന്ന് കോടതിയിൽ രേഖാമൂലം അറിയിച്ചിട്ടും കുറ്റപത്രം ഹാജരാക്കാത്തത് എന്തുകൊണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ചോദിച്ചു.

കൊഞ്ചിറവിള അനന്തു കൊലക്കേസ്  അനന്തു ഗിരീഷ് വധം കുറ്റപത്രം ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതികോടതി  Court directs investigating officer to file chargesheet in Konchiravila Ananthu Girish murder case  crime news trivandrum  തിരുവനന്തപുരം ക്രൈം വാർത്ത
കൊഞ്ചിറവിള അനന്തു കൊലക്കേസ്: കുറ്റപത്രം ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി
author img

By

Published : Dec 2, 2021, 10:36 AM IST

തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മയക്കുമരുന്ന് ലഹരിയിൽ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ തുടരന്വേഷണം പൂർത്തിയായി എന്ന് കോടതിയിൽ രേഖാമൂലം അറിയിച്ചിട്ടും കുറ്റപത്രം ഹാജരാക്കാത്തത് എന്തുകൊണ്ടെന്ന് കോടതി. കേസിൽ തുടരന്വേഷണത്തിന് ഉത്തരവ് നൽകി ഒന്നര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ കോടതി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഇതിന് മറുപടിയായി കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായി കേസിൻ്റെ തുടരന്വേഷണം പൂർത്തിയായി എന്ന് അറിയിച്ചു. എന്നാൽ ഇതിന് ശേഷം നിരവധി തവണ കേസ് പരിഗണിച്ചപ്പോഴും പല കാരണങ്ങൾ പറയുന്നതല്ലാതെ കുറ്റപത്രം സമർപ്പിക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ്റെ ഈ നിരുത്തരവാദപരമായ നിലപാട് കോടതി വിമർശിക്കുകയും ചെയ്‌തു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

READ MORE:അനന്തു കൊലക്കേസ്; അന്വേഷണ ഉദ്യോഗസ്ഥന് കോടതിയിൽ ഹാജരാകാൻ നിർദേശം

കൊലപാതകം നടന്ന 70 ദിവസത്തിനുള്ളിൽ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതേതുടർന്ന് വിചാരണ നടപടികൾ ആരംഭിച്ചെങ്കിലും കുറ്റപത്രത്തിൽ പോരായ്‌മകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കണ്ടെത്തലിനെ തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥൻ്റെ ആവശ്യ പ്രകാരം 2020 ഫെബ്രുവരി എട്ടിന് തുടരന്വേഷത്തിന് ഉത്തരവ് നൽകിയിരുന്നു.

കുറ്റപത്രം സമർപ്പിക്കാൻ കാണിച്ച തിടുക്കം അന്വേഷണ സംഘം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാട്ടിയിട്ടില്ല. 2019 മാർച്ച് 12നാണ് തലസ്ഥാന നഗരത്തെ ഞെട്ടിച്ച ലഹരിക്കൊല നടക്കുന്നത്. അനന്തു ഗിരീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൈമനത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെ പ്രധാന പ്രതിയുടെ സഹോദരനെ അനന്തുവിന്‍റെ സംഘം മർദിച്ചത്തിലുള്ള വിരോധം മൂലം ആസൂത്രണം ചെയ്‌ത കൊലപാതകമാണെന്നാണ് പ്രോസിക്യൂഷൻ കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.