ETV Bharat / state

കോണ്‍ഗ്രസ് അക്രമം നടത്തി കലാപത്തിന് ശ്രമിക്കുന്നതായി കോടിയേരി - political assassination news

അക്രമത്തിനു പകരം അക്രമം എന്നത് പാര്‍ട്ടി നയമല്ലെന്നും സമാധാനം ആഗ്രഹിക്കുന്നതായും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍

കോടിയേരി വാര്‍ത്ത  രാഷ്‌ട്രീയ കൊല വാര്‍ത്ത  സിപിഎം വാര്‍ത്ത  kodiyeri news  kodiyeri news  political assassination news  cpm news
കോടിയേരി
author img

By

Published : Sep 3, 2020, 5:46 PM IST

തിരുവനന്തപുരം; അക്രമത്തിനു പകരം അക്രമം എന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കൊലപ്പെട്ട ഹഖ് മുഹമ്മദിന്‍റെയും മിഥിലാജിന്‍റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ആഗ്രഹിക്കുന്നത് സമാധാനമാണ്. കോണ്‍ഗ്രസ് അക്രമം നടത്തി കലാപത്തിന് ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രകോപനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടു പോകരുത്. ജനങ്ങളെ അണിനിരത്തി കൊലപാതകത്തിന് നേതൃത്വം നല്‍കിയ കാപാലിക സംഘത്തെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പകരം തീര്‍ക്കുകയല്ല ചെയ്യേണ്ടത്. കൊലപാതകത്തിലുള്ള പ്രതിഷേധവും അമര്‍ഷവും വരുന്ന തെരഞ്ഞെടുപ്പുകളിലൂടെ പ്രകടിപ്പിക്കുകയാണ് വേണ്ടത്. കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന്‍റെയും മിഥിലാജിന്‍റെയും കുടുംബങ്ങള്‍ ഒരിക്കലും അനാഥമാകില്ല. അവരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.