തിരുവനന്തപുരം: ജെഎൻയുവിൽ നടന്ന അക്രമസംഭവങ്ങൾ നരേന്ദ്ര മോദിയുടെയും ആർ.എസ്.എസിന്‍റെയും അറിവോടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദി ഭരണത്തിന്റെ മൂക്കിനു താഴെ ഇത്തരം അഴിഞ്ഞാട്ടം നടന്നിട്ടും നിയമ സംവിധാനങ്ങൾ അനങ്ങിയില്ല. ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്താനുള്ള ഫാസിസ്റ്റ് രീതി ഭരണകൂടത്തിന്‍റെ പിന്തുണയോടെ നടപ്പാക്കുമെന്ന മുന്നറിയിപ്പാണ് ഡൽഹിയിലെ സംഭവം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ഇതുപോലെ തന്നെ നാളെ നേരിടുമെന്ന മുന്നറിയിപ്പാണിതെന്നും വിഷത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജെഎൻയു ആക്രമണം; കേന്ദ്രത്തിന്‍റെ അറിവോടെയെന്ന് കോടിയേരി ബാലകൃഷ്ണൻ - ജെഎൻയു ആക്രമണം; കേന്ദ്രത്തിന്‍റെ അറിവോടെയെന്ന് കോടിയേരി ബാലകൃഷ്ണൻ
ജനങ്ങളെ അടിച്ചമർത്താനുള്ള ഫാസിസ്റ്റ് രീതി ഭരണകൂടത്തിന്‍റെ പിന്തുണയോടെ നടപ്പാക്കുമെന്ന മുന്നറിയിപ്പാണ് ഡൽഹിയിലെ സംഭവമെന്നും കോടിയേരി
തിരുവനന്തപുരം: ജെഎൻയുവിൽ നടന്ന അക്രമസംഭവങ്ങൾ നരേന്ദ്ര മോദിയുടെയും ആർ.എസ്.എസിന്‍റെയും അറിവോടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദി ഭരണത്തിന്റെ മൂക്കിനു താഴെ ഇത്തരം അഴിഞ്ഞാട്ടം നടന്നിട്ടും നിയമ സംവിധാനങ്ങൾ അനങ്ങിയില്ല. ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്താനുള്ള ഫാസിസ്റ്റ് രീതി ഭരണകൂടത്തിന്‍റെ പിന്തുണയോടെ നടപ്പാക്കുമെന്ന മുന്നറിയിപ്പാണ് ഡൽഹിയിലെ സംഭവം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ഇതുപോലെ തന്നെ നാളെ നേരിടുമെന്ന മുന്നറിയിപ്പാണിതെന്നും വിഷത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Body:.
Conclusion: