തിരുവനന്തപുരം : സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനെ ദേശാഭിമാനി ചീഫ് എഡിറ്ററായി തെരഞ്ഞെടുത്തു. നിലവിലെ ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവ് മന്ത്രിയാകുന്നതിനെ തുടർന്നാണ് കോടിയേരിയെ നിയമിക്കാൻ സി.പി.എം തീരുമാനിച്ചത്.
Also read: പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണമെന്ന് എകെ ബാലന്‍
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അവധിയെടുത്ത് മാറി നിൽക്കുന്ന കോടിയേരി ഒരു ഇടവേളയ്ക്ക് ശേഷമാണ് സുപ്രധാന പദവി ഏറ്റെടുക്കുന്നത്. സി.പി.എമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും മന്ത്രിസഭ രൂപീകരണം അടക്കമുള്ള ചർച്ചകളിലും കോടിയേരി സജീവമായിരുന്നു.
കെ.കെ ശൈലജ അടക്കമുള്ള കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളെ ഇത്തവണ മാറ്റി നിർത്തുന്നുവെന്ന നിർണായക തീരുമാനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും അവതരിപ്പിച്ചതും കോടിയേരി ബാലകൃഷ്ണനായിരുന്നു. പാർട്ടി പദവികളില്‍ കോടിയേരി ബാലകൃഷ്ണൻ വീണ്ടും സജീവമാകുന്നതിൻറെ സൂചനയാണ് ദേശാഭിമാനി ചീഫ് എഡിറ്ററായുള്ള നിയമനം.