ETV Bharat / state

വി മുരളീധരൻ പറഞ്ഞത് ബിജെപി ഓഫിസിൽ നിന്ന് എഴുതി നൽകിയ കണക്ക്, സംസ്ഥാനത്തിന് ഒരു കണക്കും ലഭിച്ചിട്ടില്ല: വിമർശനവുമായി ധനമന്ത്രി - kn balagopal criticized v muraleedharan

സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിൽ വ്യക്തത വേണമെന്ന് ധനകാര്യമന്ത്രി

ധനമന്ത്രി  വി മുരളീധരൻ  കെ എൻ ബാലഗോപാൽ  ബിജെപി  വായ്‌പ പരിധി വെട്ടിക്കുറച്ചു  വായ്‌പ പരിധി  v muraleedharan  kn balagopal  Loan limit  kn balagopal criticized v muraleedharan  finance minister
കെ എൻ ബാലഗോപാൽ
author img

By

Published : May 31, 2023, 3:34 PM IST

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാറിന്‍റെ നടപടി സംബന്ധിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത് ബിജെപി ഓഫിസിൽ നിന്ന് എഴുതി നൽകിയ കണക്കുകളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കേന്ദ്രമന്ത്രി പറഞ്ഞത്. വാർത്ത സമ്മേളനം നടത്തി പറഞ്ഞതുപോലെ ഒരു കണക്കും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.

സംസ്ഥാനത്തിന്‍റെ വായ്‌പ പരിധിയും അനുമതിയും സംബന്ധിച്ച് രണ്ട് കത്തുകളാണ് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്. അതിൽ മുരളീധരൻ പറയുന്നതുപോലെ ഒരു കണക്കും പറഞ്ഞിട്ടില്ല. ബിജെപി ഓഫിസിലെ ആഭ്യന്തര കത്തിടപാടല്ല സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ചുള്ള കണക്കുകൾ. ഇത് മനസിലാക്കി മുരളീധരൻ സംസാരിക്കണം.

പൊതുരാഷ്‌ട്രീയമല്ല അഡ്‌മിനിസ്‌ട്രേഷൻ : പൊതുയോഗങ്ങളിൽ രാഷ്‌ട്രീയമായി സംസാരിക്കുന്നതുപോലെ അഡ്‌മിനിസ്‌ട്രേറ്റീവ് കാര്യങ്ങൾ പറയരുത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ നടത്തുന്ന കത്തിടപാടുകൾക്ക് രഹസ്യ സ്വഭാവമുണ്ട്. അത് കേന്ദ്രമന്ത്രി തന്നെ പുറത്തുവിടുന്നത് ഭരണഘടനാപരമല്ല.

കേരളത്തെ ശ്വാസംമുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ഇവിടത്തെ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ വി മുരളീധരന് ഉത്തരവാദിത്തമുണ്ട്. എന്നാൽ അത് പാലിക്കാതെയാണ് വി മുരളീധരൻ സംസാരിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി മൂന്ന് ശതമാനമായാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്രം സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നു : ഇതിൽ സംസ്ഥാനത്തിന് വിയോജിപ്പുണ്ട്. 3242 കോടി രൂപ വായ്‌പയെടുക്കാൻ കേരളത്തിന് അവകാശമുണ്ട്. ഈ വായ്‌പ പരിധിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. എന്തുകൊണ്ടാണ് വെട്ടിക്കുറച്ചത് എന്നതിനെപ്പറ്റി ഒരു വിശദീകരണവും നൽകിയിട്ടില്ല. 6.4% കടമെടുക്കുന്ന കേന്ദ്രസർക്കാരാണ് സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കാൻ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.

also read : 'കേരളത്തിന്‍റെ കടക്കെണി കേന്ദ്രത്തിന്‍റെ തലയില്‍ കെട്ടിവക്കുന്നു, നടത്തുന്നത് ദുഷ്‌പ്രചരണം': വി മുരളീധരന്‍

സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്‍റ് മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞവർഷം വലിയ വെട്ടിക്കുറവ് വായ്‌പ പരിധിയിൽ ഉണ്ടാക്കിയിട്ടും റവന്യൂ വരുമാന വർധനവ് കാരണം പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകുന്ന കേന്ദ്രമാണ് കേരളത്തെ വല്ലാതെ ബാധിക്കുന്ന സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

കേരളത്തിന് ലഭിക്കേണ്ട വിഹിതത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ല. കേന്ദ്രവിഹിതത്തിൽ കുറവ് വരുമ്പോൾ അത് സംസ്ഥാനത്തെ ചെലവിനെ ബാധിക്കും. ക്ഷേമപെൻഷൻ അടക്കമുള്ള വികസന പ്രവർത്തനങ്ങളെയും ജനക്ഷേമ പ്രവർത്തനങ്ങളെയുമാകും ഇത് ബാധിക്കുക. ഇത് അംഗീകരിക്കാൻ കഴിയില്ല.

കേന്ദ്രം വ്യക്തത നൽകണം : വായ്‌പ പരിധി വെട്ടിക്കുറച്ചതിൽ സംസ്ഥാനത്തിന് വ്യക്തത നൽകണം. ഇതിനായി കേന്ദ്രത്തെ സമീപിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ഇതിനായി ഇന്ന് ചേർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെടാനാണ് യോഗവും തീരുമാനിച്ചത്. സംസ്ഥാനത്തിന് അർഹമായ പണം നൽകാതെയും വായ്‌പ പരിധി വെട്ടിക്കുറച്ചുമുള്ള കേന്ദ്രസർക്കാരിന്‍റെ നടപടിയെ രാഷ്‌ട്രീയമായി തന്നെ കാണണം. ഈ നീക്കങ്ങൾ രാഷ്‌ട്രീയമായിത്തന്നെ എതിർക്കപ്പെടേണ്ടതാണെന്നും ധനമന്ത്രി വ്യക്തമാക്കി.

also read : 'കടമെടുപ്പ് പരിധി സംബന്ധിച്ച വിശദമായ കണക്ക് കേന്ദ്രം നൽകിയിട്ടില്ല '; വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി കെ എൻ ബാലഗോപാൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.