ETV Bharat / state

K N Balagopal| ഇന്ത്യയിൽ സാമ്പത്തികമായി അങ്ങേയറ്റം ആക്രമിക്കപ്പെടുന്നത് കേരളം ; കെ എൻ ബാലഗോപാൽ

ഭക്ഷ്യക്ഷാമമല്ല കേരളത്തിലെ ദാരിദ്ര്യമെന്നും അവശത ഉൾപ്പെടെ പല കാരണങ്ങളാൽ ദാരിദ്ര്യം അനുഭവിക്കുന്ന നിരവധി കുടുംബങ്ങളെ കണ്ടെത്തി മാറ്റി പാർപ്പിക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചുവെന്നും കെയുഡബ്ല്യൂജെ നടത്തിയ വാർത്ത സമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

author img

By

Published : Jul 3, 2023, 2:23 PM IST

kn balagopal about financial crisis kerala  kn balagopal  financial crisis kerala  financial crisis kerala kn balagopal  K N Balagopal press meet  കെ എൻ ബാലഗോപാൽ  കെ എൻ ബാലഗോപാൽ വാർത്ത സമ്മേളനം  ധനമന്ത്രി കെ എൻ ബാലഗോപാൽ  ധനമന്ത്രി  കേരള പത്രപ്രവർത്തക യൂണിയൻ  സാമ്പത്തിക പ്രതിസന്ധി കേരളം  ഏകീകൃത സിവിൽ കോഡ് കെ എൻ ബാലഗോപാൽ  കെഎസ്ആർടിസി
കെ എൻ ബാലഗോപാൽ
കെ എൻ ബാലഗോപാൽ സംസാരിക്കുന്നു

തിരുവനന്തപുരം : സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിലക്കയറ്റം കേരളം നന്നായി നിയന്ത്രിച്ചുവെന്നും ഭക്ഷണം ഇല്ലായ്‌മയല്ല കേരളത്തിലെ ദാരിദ്ര്യമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരള പത്രപ്രവർത്തക യൂണിയൻ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അവശത ഉൾപ്പെടെ പല കാരണങ്ങളാൽ ദാരിദ്ര്യം അനുഭവിക്കുന്ന 64,000ത്തോളം കുടുംബങ്ങളെ സർക്കാർ കണ്ടെത്തി മാറ്റി പാർപ്പിക്കാനുള്ള നടപടി ആരംഭിച്ചു. ഈ വർഷം 40,000 പേർക്ക് ലൈഫ് വീടുകൾ നൽകാൻ കരാർ വച്ചു. ആകെ 35 ലക്ഷം പേരാണ് കേന്ദ്ര സർക്കാരിന്‍റെ പോസ്റ്റുകൾ ഉള്ളത്.

അതിൽ 10 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. എല്ലായിടത്തും പോസ്റ്റുകൾ വെട്ടി കുറയ്ക്കുമ്പോൾ കേരളത്തിൽ വർധിപ്പിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പട്ടാളത്തിൽ പോലും ഇന്ത്യയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

വായ്‌പ പരിധി നിയന്ത്രണത്തിലും പ്രതികരണം : കടമെടുക്കാനുള്ള പരിധി കുറച്ചുകൊണ്ട് കിഫ്‌ബി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും കെ എൻ ബാലഗോപാൽ ആരോപിച്ചു. 16,000 കോടി കിഫ്‌ബി വഴി വിതരണം ചെയ്‌തു. ഇന്ത്യയിൽ സാമ്പത്തികമായി അങ്ങേയറ്റം ആക്രമിക്കപ്പെടുന്നത് കേരളമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ജിഎസ്‌ഡിപിയുടെ ആകെ മൂന്ന് ശതമാനമാണ് കടമെടുക്കാനാവുക. ഇത് വലിയ തോതിൽ വെട്ടിക്കുറച്ചു. ആകെ റവന്യു വരുമാനത്തിന്‍റെ 65 ശതമാനം കേരളം തനതായി കണ്ടെത്തുന്ന സാഹചര്യമാണ് ഉള്ളത്. ബാക്കി 35 ശതമാനമാണ് കേന്ദ്രം വിതരണം ചെയ്യുന്നത്. മുൻപ് ഇതു 55 ശതമാനം ആയിരുന്നു. ഇൻകം ടാക്‌സ്, കസ്റ്റംസ് പോലുള്ള നികുതി പിരിവ് കേരളത്തിന് ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'കെഎസ്ആർടിസി നിലനിൽപ്പിനുള്ള വഴി സ്വയം കണ്ടെത്തണം' : കെഎസ്‌ആർടിസി സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കണം. എല്ലാ സഹായവും സർക്കാരിന് ആദ്യമേ നൽകാൻ കഴിയില്ല. കെഎസ്ആർടിസിയിലെ യൂണിയനുകളും മാനേജ്മെന്‍റും സംയുക്തമായി ഇത് പരിഹരിക്കാൻ ശ്രമിക്കണമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

സർക്കാർ ജീവനക്കാരുടെ ഡി എ കൊടുക്കാനുള്ളത് ശരിയാണ്. പക്ഷെ അത് മാത്രമാണ് സർക്കാരിന് ഇനി കുടിശ്ശികയായുള്ളത്. പണത്തിന്‍റെ ലഭ്യതയാണ് പ്രതിസന്ധി. മൊത്തം സംവിധാനം കരാർ ആയി നൽകാനാണ് പലരും ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏക സിവിൽ കോഡ് വിഷയത്തിലും പ്രതികരണം : ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് സിപിഎമ്മിന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിന്‍റെ സെമിനാറിലേക്ക് ക്ഷണിച്ചാൽ സിപിഎം പോകുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണം. ഇരട്ടത്താപ്പാണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്.

പൗരത്വ നിയമ ഭേദഗതി സമരങ്ങളിലെടുത്ത കേസിന്‍റെ കാര്യം ഇപ്പോൾ പറയുന്നത് ബാലിശമാണ്. കേസ് പിൻവലിക്കുന്നതിൽ സാങ്കേതിക തടസമാണ് കാരണം. ഇത്ര പേരുടെ കേസ് പിൻവലിക്ക് എന്നു പറഞ്ഞാൽ അത് ചെയ്യാൻ പറ്റില്ലെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേരള മുഖ്യമന്ത്രിയാണ് ആദ്യം പൗരത്വ നിയമത്തെ എതിർത്തത്. കേന്ദ്ര ഗവൺമെന്‍റിന്‍റെ നിലപാട് തെരഞ്ഞെടുപ്പിന് മുൻപുള്ള ആറ് മാസത്തെ രാഷ്ട്രീയം ലക്ഷ്യമിട്ടാണ്. ഏക സിവിൽ കോഡ് വിഷയത്തിൽ ലീഗ് സ്വീകരിച്ച നയം പുരോഗമനപരമാണെന്നും അദ്ദേഹം അറിയിച്ചു.

'കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകും' : ലോക കേരള സഭ കേരളത്തിന്‍റെ എക്സ്റ്റൻഷനാണ്. കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ അടുത്തിരിക്കുന്നതിന് പണം എന്ന വാർത്ത വസ്‌തുത ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ജനങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വലിയ ഇൻഫ്രാസ്ട്രക്‌ചർ പ്രൊജക്റ്റുകൾക്ക് ഗ്യാരന്‍റി നൽകാമെന്ന് ലോക ബാങ്ക് ഉറപ്പ് നൽകി. ചില വായ്‌പകളും ലഭ്യമാക്കാൻ ധാരണയായി.

'ക്യൂബയിലെ പല കാര്യങ്ങളും കേരളത്തിന് അനുകരിക്കാം' : ക്യൂബയും കേരളവും ഒരേ ഭൂപ്രകൃതിയുള്ള സ്ഥലമാണ്. ട്രോപിക്കൽ ക്ലൈമെറ്റാണ് ക്യുബയിലുള്ളത്. അവിടത്തെ പല കാര്യങ്ങളും കേരളത്തിന് അനുകരിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. സ്പോർട്‌സ് സെന്‍റർ, ആയുർവേദ സെന്‍റർ, ആരോഗ്യ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളും സന്ദർശിച്ചു.

ഡയബറ്റിസ് ബാധിച്ച് അവയവങ്ങൾ മുറിച്ച് മാറ്റുന്നതിന് ക്യുബയിൽ മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ലംഗ് കാൻസറിനും ഡെങ്കിക്കും വെള്ളപ്പാണ്ടിനുമുള്ള മരുന്നും ക്യൂബയിലുണ്ട്. ന്യുറോ സയൻസിന്‍റെ കാര്യത്തിലും ക്യൂബയിൽ വലിയ ഗവേഷണങ്ങൾ നടക്കുന്നു. ഇത് കേരളത്തിൽ നടപ്പിലാക്കിയാൽ ഫലപ്രദമാകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.