ETV Bharat / state

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കി യുഡിഎഫ് - benny behnan

ഉഭയകക്ഷി ചർച്ച 18 ന് നടക്കും. സീറ്റ് വിഭജനം സംബന്ധിച്ച് ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് യുഡിഎഫ് യോഗത്തിനു ശേഷം ബെന്നി ബഹനാൻ.

ബെന്നി ബഹനാൻ
author img

By

Published : Feb 13, 2019, 1:13 AM IST

സീറ്റ് വിഭജന ചർച്ചകൾ അതിവേഗം പൂർത്തിയാക്കി ഫെബ്രുവരി 25ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങി യുഡിഎഫ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ 18ന് ആരംഭിക്കും. ലീഗ് മൂന്നാം സീറ്റിനും കേരള കോൺഗ്രസ് രണ്ടാം സീറ്റിനും അവകാശവാദമുന്നയിക്കുമ്പോൾ ഇതിനെ എങ്ങനെ മറികടക്കുമെന്നതാകും ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസിനെ കുഴക്കുക.

പതിവിലും നേരത്തെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി സ്ഥാനാർഥി പ്രഖ്യാപനം എന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കെപിസിസിക്ക് നൽകിയിട്ടുള്ള നിർദേശം. തർക്കങ്ങളെല്ലാം പരമാവധി നേരത്തെ പരിഹരിച്ച് ഫെബ്രുവരി 25ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 18ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച കന്‍റാണ്‍മെന്‍റ് ഹൗസിൽ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരായിരിക്കും ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വം നൽകുക. സീറ്റ് വിഭജനം സംബന്ധിച്ച് ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് യുഡിഎഫ് യോഗത്തിനു ശേഷം കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു.

ബെന്നി ബഹനാൻ
താൻ ത്സരത്തിനില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വടകരയിൽ മുല്ലപ്പള്ളി ഒരിക്കൽകൂടി ഇറങ്ങണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. അനുയോജ്യരായ സ്ഥാനാർഥികളെ വടകരയിലേക്ക് കണ്ടെത്താൻ കഴിയാത്തതാണ് മുല്ലപ്പള്ളി ഒരിക്കൽകൂടി മത്സരിക്കാൻ അവസരം നൽകുന്നത്.
undefined

പത്തനംതിട്ടയിൽ സിറ്റിങ് എംപി ആൻ്റോ ആന്‍റണിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തിപ്പെട്ടത് നേതൃത്വത്തിന് തലവേദനയായി. അതേസമയം പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിക്കു തന്നെ അവസരം നൽകാനാണ് സാധ്യത. ഇടുക്കി സീറ്റിൽ പി ജെ ജോസഫിന് നോട്ടം ഉണ്ടെങ്കിലും കോൺഗ്രസ് വിട്ടുകൊടുക്കാൻ ഇടയില്ല. ഉമ്മൻചാണ്ടി മത്സരിക്കുമോ എന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നതിനു തൊട്ടുമുന്നിലെ പ്രധാന സസ്പെൻസ്.

Intro:സീറ്റ് വിഭജന ചർച്ചകൾ അതിവേഗം പൂർത്തിയാക്കി ഫെബ്രുവരി 25ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങി യുഡിഎഫ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ 18ന് ആരംഭിക്കും. ലീഗ് മൂന്നാം സീറ്റിനും കേരള കോൺഗ്രസ് രണ്ടാം സീറ്റിനും അവകാശവാദമുന്നയിക്കുമ്പോൾ ഇതിനെ എങ്ങനെ മറികടക്കുമെന്നതാകും ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസിനെ കുഴക്കുക.

Body:പതിവിലും നേരത്തെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി സ്ഥാനാർഥി പ്രഖ്യാപനം എന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കെപിസിസിക്ക് നൽകിയിട്ടുള്ള നിർദേശം. അതിനാൽ തർക്കങ്ങളെല്ലാം പരമാവധി നേരത്തെ പരിഹരിച്ച് ഫെബ്രുവരി 25ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 18ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച കണ്ടോൺമെൻറ് ഹൗസിൽ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരായിരിക്കും ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വം നൽകുക. ആവശ്യമെങ്കിൽ ജന മഹാ യാത്രയ്ക്ക് നേതൃത്വംനൽകുന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ചർച്ചകളിൽ പങ്കാളിയാകും. സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് യുഡിഎഫ് യോഗത്തിനു ശേഷം കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു

ബൈറ്റ് ബെന്നി

താൻ മത്സരത്തിനില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വടകരയിൽ മുല്ലപ്പള്ളി ഒരിക്കൽകൂടി ഇറങ്ങണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. അനുയോജ്യരായ സ്ഥാനാർഥികളെ വടകരയിലേക്ക് കണ്ടെത്താൻ കഴിയാത്തതാണ് മുല്ലപ്പള്ളി ഒരിക്കൽകൂടി മത്സരിക്കാൻ അവസരം നൽകുന്നത്. അതേസമയം പത്തനംതിട്ടയിൽ സിറ്റിങ് എംപി ആൻ്റോ ആൻറണി ക്കെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തിപ്പെട്ടത് നേതൃത്വത്തിന് തലവേദനയായി. ജില്ലക്ക് പുറത്ത് നിന്നുള്ളവരെ ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അതേസമയം പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിക്കു തന്നെ അവസരം നൽകാനാണ് സാധ്യത. ഇടുക്കി സീറ്റിൽ പി ജെ ജോസഫിന് നോട്ടം ഉണ്ടെങ്കിലും കോൺഗ്രസ് വിട്ടുകൊടുക്കാൻ ഇടയില്ല. അതേസമയം ഉമ്മൻചാണ്ടി മത്സരിക്കുമോ എന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നതിനു തൊട്ടുമുന്നിലെ പ്രധാന സസ്പെൻസ്.

Conclusion:etv ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.