തിരുവനന്തപുരം: കൊവിഡ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സ്നേഹപൂർണമായ പരിചരണം കൊണ്ടാണ് പലരെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിഞ്ഞതെന്നും ആരോഗ്യ മന്ത്രി.
കൊവിഡ് പ്രതിരോധം മെച്ചപ്പെട്ട രീതിയിലാക്കാൻ കേരളത്തിന് കഴിഞ്ഞു. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരുടെ പ്രവർത്തനം മഹത്തരമാണെന്നും ദേശീയ ഡോക്ടേഴ്‌സ് ദിന സന്ദേശത്തിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി.