തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസ് പ്രതി ആദം അലിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. ഇരുപത്തിയൊന്നുകാരനായ ആദം അലിയെ ഇന്നലെ ഉച്ചയോടെയാണ് ചെന്നൈയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ വിട്ടിരുന്നു.
മോഷണത്തിന് വേണ്ടിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി സ്‌പർജൻ കുമാർ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും കൊലപാതകത്തിൽ മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം വിശദമായി പൊലീസ് അന്വേഷിക്കും.
മെഡിക്കൽ കോളജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക. കവര്‍ച്ച ചെയ്‌ത ആഭരണങ്ങള്‍ കൂടി കണ്ടെത്തിയാല്‍ കേസിലെ എല്ലാ പഴുതുകളും അടയ്ക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
Also Read തലസ്ഥാനത്ത് വയോധികയെ വധിച്ചത് ക്രൂരമായി: ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം ശക്തം