ETV Bharat / state

weather update | സംസ്ഥാനത്ത് മഴ തുടരുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി - കേന്ദ്ര കാലാവസ്ഥ വകുപ്പ്

പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മലപ്പുറം പൊന്നാനി താലൂക്കിലെയും ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കിലെയും മാഹിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

weather update  kerala weather update  rain  rain update  heavy rain in kerala  kerala rain  സംസ്ഥാനത്ത് മഴ തുടരുന്നു  മഴ  കേരളത്തിൽ മഴ  സംസ്ഥാനത്ത് മഴ  ഇന്ന് അവധി  സ്‌കൂളുകൾക്ക് അവധിയുള്ള ജില്ലകൾ  ഇന്ന് അവധിയുള്ള ജില്ലകൾ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയുള്ള ജില്ല  മഴ മുന്നറിയിപ്പ്  കേന്ദ്ര കാലാവസ്ഥ വകുപ്പ്  പൊന്നാനി
weather update
author img

By

Published : Jul 7, 2023, 9:22 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട (Pathanamthitta), കോട്ടയം (Kottayam), കോഴിക്കോട് (Kozhikode), കണ്ണൂര്‍ (Kannur), കാസര്‍കോട് (Kasargod) ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (Malappuram) പൊന്നാനി താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴയിലെ (Alappuzha) ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മാഹിയിലും ഇന്ന് അവധി പ്രഖ്യാപിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാള്‍ നാലിരട്ടി മഴയായിരുന്നു കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് പെയതത്. കോഴിക്കോട് (Kozhikode), വയനാട് (Wayanad), കണ്ണൂര്‍ (Kannur), മലപ്പുറം (Malappuram) ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് (Yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ ഇന്നും നാളെയും നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വച്ചു.

ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് എന്നാല്‍ ഗുരുതരമായ ദുരന്ത സാഹചര്യം ഭയപ്പെടേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജന്‍ സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നത്. കേരളം (Keralam) മുതല്‍ മഹാരാഷ്ട്ര (Maharashtra) വരെയുള്ള തീരമേഖലയില്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ന്യുനമര്‍ദ പാത്തിയും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴികളും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ എല്ലാം പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അഞ്ച് ദിവസത്തേക്ക് മഴ : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മലയോര മേഖലകളിലും മഴ സജീവമാണ്.

അതിതീവ്രമഴയുടെ സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുമുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത് മഴ കണക്കിലെടുത്ത് ഇക്കോ ടൂറിസം സെന്‍ററുകളായ പൊന്മുടി, കല്ലാര്‍, മിന്‍മുട്ടി, മങ്കയം എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. ജില്ലയിലെ മലയോര മേഖലകളില്‍ രാവിലെ മുതല്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നാശം വിതച്ചെത്തിയ മഴ : കേരളത്തിന്‍റെ വിവിധയിടങ്ങളിൽ നാശം വിതച്ചുകൊണ്ടായിരുന്നു മഴ പെയ്‌തത്. വിവിധ ജില്ലകളില്‍ കനത്ത മഴയെ തുടർന്ന് നിരവധി വീടുകളും ആരാധനാലയങ്ങളും തകർന്നു. കടലാക്രമണവും രൂക്ഷമാണ്. റോഡുകളിലേക്ക് മരം വീണ് പലടിയത്തും ഗതാഗതം തടസപ്പെടുകയും വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്‌തു.

Also read : Kasaragod Rain | മാലോം പുഞ്ചയിൽ വ്യാപക മണ്ണിടിച്ചിൽ, രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, മടന്തൂർ - ദേരമ്പള നടപ്പാലം തകർന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.