ETV Bharat / state

Kerala Weather Update ചക്രവാത ചുഴി: സംസ്ഥാനത്ത് ഇടിമിന്നലോടെയുള്ള മഴയ്ക്കും കാറ്റിനും സാധ്യത, 12 ജില്ലകളിൽ യെല്ലോ അലർട്ട് - ചക്രവാത ചുഴി

Kerala Weather Warning : യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചക്രവാത ചുഴി ശക്തി പ്രാപിച്ച് തീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Etv Bharat Kerala Weather Warning  Kerala Yellow Alert  Yellow Alert in 12 District Of Kerala  Heavy Rain With Lightning  Kerala Weather Alert  Kerala Rain Warning  യെല്ലോ അലര്‍ട്ട്  മഴ സാധ്യത  ചക്രവാത ചുഴി  മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
Yellow Alert in 12 District Of Kerala- Chance For Heavy Rain With Lightning
author img

By ETV Bharat Kerala Team

Published : Oct 17, 2023, 3:19 PM IST

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാത ചുഴി വന്നതിന് പിന്നാലെ കേരളത്തിൽ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala Weather Update). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തൃശൂർ, പാലക്കാട്‌ ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്.

Also Read: Heavy Rain in Trivandrum | കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം ; വിവിധയിടങ്ങളിൽ വെള്ളക്കെട്ടുകൾ, ജനജീവിതം ദുരിതത്തിൽ

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചക്രവാത ചുഴി വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം: കാലാവസ്ഥ മോശമായതിനാൽ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും ലക്ഷദ്വീപ് പ്രദേശത്ത്‌ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: Karyavattom Warm Up Match And Rain: സന്നാഹത്തിന് മുമ്പേ 'കളി ആരംഭിച്ച് മഴ'; തുടര്‍മത്സരങ്ങള്‍ക്കും കാര്യവട്ടത്ത് മഴപ്പേടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.