ETV Bharat / state

പ്രിയങ്ക കൊവിഡ് നിരീക്ഷണത്തില്‍, നേമം പര്യടനം റദ്ദാക്കി - പ്രിയങ്കാ ഗാന്ധിയുടെ ഹ്രസ്വ കേരള സന്ദര്‍ശനം

ഏപ്രില്‍ മൂന്നിന് സംസ്ഥാനത്ത് വീണ്ടും പ്രിയങ്കയുടെ പ്രചാരണം തീരുമാനിച്ചിരുന്നു. ഇതാണ് റദ്ദാക്കിയത്.

kerala visit of priyanka gandhi dismissed  priyanka gandhi  priyanka gandhi visit to kerala  പ്രിയങ്കാ ഗാന്ധി  പ്രിയങ്കാ ഗാന്ധിയുടെ ഹ്രസ്വ കേരള സന്ദര്‍ശനം  പ്രിയങ്കാ ഗാന്ധിയുടെ ഹ്രസ്വ കേരള സന്ദര്‍ശനം മാറ്റിവച്ചു
പ്രിയങ്കാ ഗാന്ധിയുടെ ഹ്രസ്വ കേരള സന്ദര്‍ശനം മാറ്റിവച്ചു
author img

By

Published : Apr 2, 2021, 5:05 PM IST

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കേരളം പര്യടനം മാറ്റി. നാളെ നേമത്ത് നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പരിശോധനയില്‍ പ്രിയങ്കയ്ക്ക് കൊവിഡ് നെഗറ്റീവാണ്. കുറച്ചുദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്ന് ഡോക്‌ടർമാര്‍ നിർദേശിച്ച പ്രകാരമാണ് പരിപാടികള്‍ റദ്ദാക്കിയത്.

ഏപ്രില്‍ രണ്ടിന് അസം, മൂന്നിന് തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നടത്താനിരുന്ന പര്യടനമാണ് മാറ്റിവച്ചതെന്ന് ട്വിറ്ററിലൂടെ പ്രിയങ്ക അറിയിച്ചു. മാര്‍ച്ച് 29ന് പ്രിയങ്കയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ സമയം വൈകിയതിനെ തുടര്‍ന്ന് നേമം മണ്ഡലത്തിലെ റോഡ് ഷോ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്‍ പ്രിയങ്കയെ സന്ദര്‍ശിച്ച് നേമത്തെത്തണമെന്ന് അഭ്യർഥിച്ചു. ഇതുപ്രകാരമാണ് വീണ്ടും എത്താമെന്ന് പ്രിയങ്ക അറിയിച്ചത്. അവരുടെ അഭാവത്തില്‍ രാഹുല്‍ നാളെ നേമത്തെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.