ETV Bharat / state

മിഴി തുറന്ന് ബിഗ് സ്ക്രീൻ, പ്രതീക്ഷയോടെ തിയേറ്റര്‍ ഉടമകള്‍

ജനം ആവേശത്തോടെ തിയേറ്ററുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് തിയേറ്റര്‍ ഉടമകള്‍. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിന് എത്തുക

Kerala Theatre comes alive today, after six months

author img

By

Published : Oct 27, 2021, 9:36 AM IST

Updated : Oct 27, 2021, 9:42 AM IST

തിരുവനന്തപുരം: ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ ബിഗ്‌സ്ക്രീൻ പ്രേക്ഷകരിലേയ്ക്ക്. കൊവിഡ് മൂലം അടഞ്ഞു കിടക്കുകയായിരുന്ന തിയേറ്ററുകള്‍ തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറന്നെങ്കിലും രണ്ട് ദിവസം ശുചീകരണ പ്രവർത്തനങ്ങൾ ആയിരുന്നു.

ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിന് എത്തുക. ഡാനിയേൽ ക്രെയ്ഗ് അവസാനമായി ബോണ്ട് വേഷം അവതരിപ്പിക്കുന്ന ചിത്രമെന്നതാണ് നോ ടൈം ടു ഡൈയുടെ പ്രത്യേകത. ലോകമെമ്പാടും പണം വാരിയ ബോണ്ട് ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയിലാണ് തിയേറ്ററുടമകൾ.

മറ്റന്നാൾ റിലീസ് ചെയ്യുന്ന ‘സ്റ്റാർ’ ആണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. തിയേറ്റര്‍ ജീവനക്കാര്‍ക്കുള്ള വാക്സിനേഷൻ പൂര്‍ത്തിയായി. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിന് ശേഷം വർഷമാദ്യം തിയേറ്ററുകൾ തുറന്നപ്പോൾ രക്ഷയായത് മമ്മൂട്ടിയുടെ ദ പ്രിസ്റ്റും വിജയ് നായകനായ മാസ്റ്ററുമായിരുന്നു. അത്തരമൊരു ബിഗ് ചിത്രം ഇത്തവണ തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ റിലീസിനില്ലെന്നതാണ് തിയേറ്ററുടമകളെ ആശങ്കയിലാഴ്ത്തുന്നത്.

മോഹൻലാൽ- പ്രിയദർശൻ ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം ഉടൻ റിലീസ് ചെയ്യില്ലെന്നറിയുന്നു. ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ കപ്പാസിറ്റിയുടെ അമ്പത് ശതമാനം പ്രേക്ഷകർക്ക് മാത്രമേ പ്രവേശനമനുവദിക്കൂവെന്നതിന് പുറമേ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമേ പ്രവേശനമനുവദിക്കാൻ പാടുള്ളൂ, പതിനെട്ട് വയസിൽ താഴെയുള്ളവരെ പ്രവേശിപ്പിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളും തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരുടെ എണ്ണം കുറയാനിടയാക്കും.

Last Updated : Oct 27, 2021, 9:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.