തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ കോഴിക്കോടിന് സ്വർണം. പുല്ലൂരാംപാറ സെന്‍റ് ജോസഫ്‌സ് എച്ച് എസ് വിദ്യാർഥിനി ആശ്‌മിക സിപിയാണ് സ്വർണം നേടിയത്. കഴിഞ്ഞ ദിവസം നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംപിലും ആശ്‌മിക വെങ്കലം നേടിയിരുന്നു.
പരിക്കുകൾ അലട്ടിയിരുന്നെങ്കിലും ചിട്ടയായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നാണ് ആശ്‌മിക പറയുന്നത്. ജില്ലയിൽ തന്നെ വളരെ മികച്ച കായിക താരങ്ങളിൽ ഒരാളാണ് ആശ്‌മികയെന്നും ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ആശ്‌മികയുടേതെന്നും കോച്ച് ടോമി അഭിപ്രായപ്പെടുന്നു.