തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തപ്പോൾ കപ്പേളയിലൂടെ അന്ന ബെൻ മികച്ച നടിക്കുള്ള സംസ്ഥാവന അവാർഡ് കരസ്ഥമാക്കി.
എന്നിവർ എന്ന ചിത്രമൊരുക്കിയ സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ. ജിയോ ബേബി സംവിധാനം ചെയ്‌ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ജിയോ ബേബി നേടി.
മികച്ച സ്വഭാവ നടനായി സുധീഷും സ്വഭാവ നടിയായി ശ്രീ രേഖയും തെരഞ്ഞെടുക്കപ്പെട്ടു.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്‌കാരം എം.ജയചന്ദ്രൻ നേടി. ഈ ചിത്രത്തിലെ 'വാതുക്കല് വെള്ളരിപ്രാവ്' എന്ന ഗാനം ആലപിച്ച നിത്യ മാമ്മൻ ആണ് മികച്ച പിന്നണി ഗായിക.
വെള്ളം എന്ന ചിത്രത്തിലെ 'ആകാശമായവളേ…', ഹലാൽ ലവ് സ്റ്റോറിയിലെ 'സുന്ദരനായവനെ…' എന്നീ ഗാനങ്ങൾ ആലപിച്ച ഷഹബാസ് അമൻ ആണ് മികച്ച പിന്നണി ഗായകൻ. സീ യൂ സൂൺ എന്ന ചിത്രത്തിന് മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം നേടി.
Also Read: കോട്ടയം കൂട്ടിക്കലിൽ ഉരുള്‍പ്പൊട്ടി 13 പേരെ കാണാതായി ; മൂന്ന് വീടുകൾ ഒലിച്ചുപോയി