തിരുവനന്തപുരം : കൊവിഡ് മൂന്നാം തരംഗത്തില്‍ അടച്ച സ്‌കൂളുകള്‍ വീണ്ടും തുറന്നപ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതൽ കുട്ടികളാണ് എത്തിയത്. ഒന്ന് മുതൽ ഒന്‍പത് വരെയുള്ള ക്ലാസുകളിൽ ആദ്യത്തെ ഒരാഴ്‌ച ഉച്ചവരെ ബാച്ചുകളായാണ് അധ്യയനം. വീണ്ടും സ്‌കൂള്‍ തുറന്നതിന്‍റെ ആവേശം കുട്ടികളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ പൂര്‍ണമായും പാലിച്ചാണ് വിദ്യാര്‍ഥികള്‍ ക്ളാസുകളിലിരിക്കുന്നത്. മഹാമാരിയുണ്ടാക്കുന്ന സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും അവര്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികൾക്ക് ഓൺലൈനായും ക്ലാസ് നടക്കുന്നുണ്ട്. മറ്റുള്ള കുട്ടികളെ എത്തിക്കാനും അവർക്ക് വേണ്ട പരിഗണന നൽകാനും ഇടപെടുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു.
ALSO READ: കളിമുറ്റങ്ങളുണര്‍ന്നു ; സംസ്ഥാനത്ത് സ്കൂളുകളും അങ്കണവാടികളും തുറന്നു
ഈ മാസം 21 മുതൽ പൂർണതോതിൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രഖ്യാപനം. അതേസമയം, കൂടിയാലോചനയില്ലാതെ ക്ലാസുകൾ തുടങ്ങിയെന്ന് അധ്യാപക സംഘടനകള്‍ വിമര്‍ശനമുന്നയിച്ചു. ഇവയോട് മറുപടി പറയാനില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂള്‍ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.