തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്കും (Rain In Kerala) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (India Meteorological Department). വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടുണ്ട് (Yellow Alert). ഞായറാഴ്ച വരെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: Mofiya Suicide | മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും പിടിയില്‍
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ രൂപപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക, തെക്കൻ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ബുധനാഴ്ച സംസ്ഥാനത്ത് അലർട്ടുകൾ പ്രഖ്യാപിച്ചില്ലെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് കടലിൽ പോകാൻ വിലക്കില്ല.