ETV Bharat / state

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് - yellow alert in eight districts

ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് രണ്ട് ദിവസമായി കാലവര്‍ഷം സജീവമായത്.

rain update  yellow alert  യെല്ലോ അലർട്ട്  ന്യൂനമര്‍ദ്ദം  yellow alert in eight districts  മഴ
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
author img

By

Published : Sep 14, 2021, 10:44 AM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും(14/09/2021) കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ഇന്ന് കാലവര്‍ഷം സജീവമാവുക. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് രണ്ട് ദിവസമായി കാലവര്‍ഷം സജീവമായത്. കേരള തീരത്ത് ഉയര്‍ന്ന തിരമാല മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read: ഡിസിസി പുനഃസംഘടന വിവാദം: കെപി അനില്‍കുമാര്‍ ഇന്ന് രാജിവച്ചേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.