ETV Bharat / state

Kerala Rain| തിരുവനന്തപുരത്തും ഇന്ന് യെല്ലോ അലര്‍ട്ട്, പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ

ഇതോടെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്

Kerala Rain  Kerala Rain update  thiruvananthapuram  trivandrum rain  rain kerala  rain  yellow alert  kerala  kerala latest news  kerala news  കേരളം മഴ  മഴ  മഴ മുന്നറിയിപ്പ്  തിരുവനന്തപുരം  തിരുവനന്തപുരം യെല്ലോ അലര്‍ട്ട്  കാലാവസ്ഥ വകുപ്പ്  കാലാവസ്ഥ
kerala rain
author img

By

Published : Jul 5, 2023, 10:54 AM IST

Updated : Jul 5, 2023, 2:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളില്‍ മഴ അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ തിരുവനന്തപുരത്ത് മഴ അലര്‍ട്ടുകള്‍ ഒന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ പത്ത് മണി കഴിഞ്ഞതോടെ തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കാലവര്‍ഷം ശക്തിപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കുമെങ്കിലും അവധി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കില്ല. കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരമേഖലയില്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്‍റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

കൂടാതെ ന്യുനമര്‍ദ്ദ പാത്തിയും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതചുഴികളും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ എല്ലാം പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്.

Also Read: Dengue Fever| സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വര്‍ദ്ധിക്കുന്നു, 4 ദിവസത്തിനിടെ സ്ഥിരീകരിച്ചത് 309 പേര്‍ക്ക്

മലയോര മേഖലകളിലും മഴ സജീവമാണ്. അതിതീവ്രമഴയുടെ സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലിനും സാധ്യതയുമുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത വേണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലകളിലെ കണ്‍ട്രോള്‍ റൂ നമ്പറുകള്‍

തിരുവനന്തപുരം - 0471 2730067 (വാട്‌സ്‌ആപ്പ് - 9497711281)

കൊല്ലം- 0474 2794002 (വാട്‌സ്‌ആപ്പ് - 9447677800)

പത്തനംതിട്ട- 0468 2322515 (വാട്‌സ്‌ആപ്പ് - 8078808915)

ആലപ്പുഴ - 0477 2238630 (വാട്‌സ്‌ആപ്പ് - 9495003640)

കോട്ടയം - 0481 2565400 (വാട്‌സ്‌ആപ്പ് - 9446562236)

ഇടുക്കി - 0486 2233111 (വാട്‌സ്‌ആപ്പ് - 9383463036)

എറണാകുളം - 0484 2423513 (വാട്‌സ്‌ആപ്പ് - 9400021077)

തൃശ്ശൂര്‍ - 0487 2362424 (വാട്‌സ്‌ആപ്പ് - 9447074424)

പാലക്കാട് - 0491 2505309, 2505207 (വാട്‌സ്‌ആപ്പ് - 8921994727)

മലപ്പുറം - 0483 2736320 (വാട്‌സ്‌ആപ്പ് -9383464212)

കോഴിക്കോട് - 0495 2373902 (വാട്‌സ്‌ആപ്പ് - 9446538900)

വയനാട് - 04936 204151 (വാട്‌സ്‌ആപ്പ് - 8078409770)

കണ്ണൂര്‍ - 0497 2713266, 2700645 (വാട്‌സ്‌ആപ്പ് - 9446682300)

കാസര്‍ഗോഡ് - 0499 4257700 (വാട്‌സ്‌ആപ്പ് - 9446601700)

Also Read: Kerala Rain| ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്, അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം

Last Updated : Jul 5, 2023, 2:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.