ETV Bharat / state

Kerala Rain | മഴ ദുർബലമാകുന്നു; ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത - മഴ ദുർബലമാകുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വരും ദിവസങ്ങളിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല

Kerala Rain  Kerala Rain is weakening  മഴയ്ക്ക് സാധ്യത  മഴ ദുർബലമാകുന്നു  മഴ ദുർബലമാകുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  കേന്ദ്ര കാലാവസ്ഥ വകുപ്പ്
മഴ ദുർബലമാകുന്നു
author img

By

Published : Jul 8, 2023, 8:28 AM IST

Updated : Jul 8, 2023, 2:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുർബലമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വകുപ്പ് ഇന്ന് ഒരു ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, മലയോര പ്രദേശങ്ങളിലും തീരദേശ മേഖലകളിലും കനത്ത ജാഗ്രത തുടരണമെന്നാണ് നിർദേശം. എന്നാൽ, വരും ദിവസങ്ങളിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം നൽകി. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശാനുസരണം ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഇപ്പോഴും തുടരുകയാണ്. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനാണ് നിർദേശം.

വടക്കന്‍ ജില്ലകളില്‍ പെയ്‌തത് അതിതീവ്ര മഴ: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമായിരുന്നു ജൂലൈ ഏഴിന് പ്രഖ്യാപിച്ചത്. സാധാരണയേക്കാള്‍ നാലിരട്ടിയിലധികം മഴയാണ് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് കേരളത്തില്‍ ലഭിച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കുറയുമെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ച മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. തീരമേഖലയിലും ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണെന്നായിരുന്നു അധികൃതരുടെ നിര്‍ദേശം.

മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗ്യാപ് റോഡിൽ നിന്നും ബൈസൺ വാലി പാതയിലേയ്ക്ക് തിരിയുന്ന റോഡിന് സമീപത്തായിട്ടാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടര്‍ന്ന് കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലായിരുന്നു.

READ MORE | lanslide in munnar | മൂന്നാര്‍ ഗ്യാപ് റോഡിൽ മണ്ണിടിച്ചില്‍; കൊച്ചി -ധനുഷ്കോടി ദേശീയ പാതയില്‍ ഗതാഗത തടസം

മല മുകളിൽ നിന്നും വലിയ പാറകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. മുൻ വർഷങ്ങളിലും പലതവണ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് നിന്നും മുൻപും മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ദേശീയ പാതയുടെ നവീകരണത്തിന് ശേഷം മഴക്കാലത്ത് ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്.

ALSO READ | Kozhikode Rain | കോടഞ്ചേരിയിലും കപ്പക്കലിലും 26 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; 18 വീടുകൾ തകർന്നു

Last Updated : Jul 8, 2023, 2:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.