ETV Bharat / state

വി.പി ജോയ് കേരള പബ്ലിക് എന്‍റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ; തീരുമാനം മന്ത്രിസഭായോഗത്തില്‍ - പബ്ലിക് എന്‍റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സ

ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് വിപി ജോയ്‌ ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്

Kerala Public Enterprises Board Chairperson  Dr VP Joy  ർപബ്ലിക് എന്‍റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍  പബ്ലിക് എന്‍റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സ  ഡോ വിപി ജോയി
ഡോ. വി.പി ജോയി
author img

By

Published : Jul 5, 2023, 4:08 PM IST

Updated : Jul 5, 2023, 8:19 PM IST

തിരുവനന്തപുരം : മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് കേരള പബ്ലിക് എന്‍റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്‍റും) ബോർഡിന്‍റെ ചെയർപേഴ്‌സണാകും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ജൂൺ 30നാണ് വി.പി ജോയ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചത്. നേരത്തെ ഡിജിപിയായി വിരമിച്ച ലോക്‌നാഥ് ബെഹ്റയെ സർക്കാർ കൊച്ചി മെട്രോയുടെ എംഡിയായി നിയമിച്ചിരുന്നു.

കൂടാതെ മലയാളം മിഷൻ ഡയറക്‌ടറായി മുരുകൻ കാട്ടാക്കടയ്ക്ക് പുനർ നിയമനം നൽകി. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിലവിലെ ഡയറക്‌ടറായ പള്ളിയറ ശ്രീധരന് പ്രായപരിധിയിൽ ഇളവ് നൽകി പുനര്‍നിയമനം നല്‍കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളായി ഡോ. ജോസ്.ജി.ഡിക്രൂസ്, അഡ്വ.എച്ച് ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിലെ അഡിഷണല്‍ ഡയറക്‌ടറാണ് (വിജിലന്‍സ്) ഡോ.ജോസ്.ജി.ഡിക്രൂസ്.

നിയമ വകുപ്പിൽ ഒരു സെക്ഷൻ ഓഫിസർ തസ്‌തിക കൂടി സൃഷ്‌ടിച്ച് കൂടുതൽ കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന ഭൂജല വകുപ്പിലേക്ക് വർക്കിങ് അറേഞ്ച്‌മെന്‍റ് അടിസ്ഥാനത്തിൽ നിയോഗിക്കാനും തീരുമാനമായി.

മന്ത്രിസഭ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍ : സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങള്‍ക്ക് വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും സേവനവും ലഭിക്കുന്നതിന് അധിക രേഖ ശേഖരിക്കരുതെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകി വരുന്ന സബ്‌സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകൾ സ്വീകരിക്കരുതെന്നാണ് നിർദേശം.

കോഴിക്കോട് ചേവായൂർ വില്ലേജിൽ ആരോഗ്യ വകുപ്പിന്‍റെ കീഴിലുള്ള സ്‌കിന്‍ ക്ലിനിക്ക് കോമ്പൗണ്ടിലെ ഭൂമിയിൽ നിന്ന് 5 ഏക്കർ നാഷണൽ ഗെയിംസ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് കായിക വകുപ്പിന് കൈമാറിയെന്നുള്ള ഉത്തരവ് റദ്ദാക്കാനും തീരുമാനിച്ചു. ഇന്‍റര്‍നാഷണൽ ഓർഗൻ ട്രാൻസ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് സ്ഥലം ഉപയോഗിക്കാന്‍ വേണ്ടിയാണിത്.

ഇന്ത്യൻ പാര്‍ട്‌ണര്‍ഷിപ്പ് ആക്‌ട്‌ (കേരള ഭേദഗതി) കരട് ബില്ലിന് അംഗീകാരം: 1932 ലെ ഇന്ത്യൻ പാര്‍ട്‌ണര്‍ഷിപ്പ് ആക്‌ട്‌ (കേരള ഭേദഗതി) കരട് ബിൽ 2023ന് അംഗീകാരം നൽകാൻ യോഗം തീരുമാനിച്ചു. പാര്‍ട്‌ണര്‍ഷിപ്പ് ആക്‌ടുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് 1932ലെ ഇന്ത്യന്‍ പാര്‍ട്‌ണര്‍ഷിപ്പ് ആക്‌ടിന്‍റെ (കേരള ഭേദഗതി) ഒന്നാം ഷെഡ്യൂള്‍ ഭേദഗതി ചെയ്‌ത് ഇന്ത്യന്‍ പാര്‍ട്‌ണര്‍ഷിപ്പ് ആക്‌ട് (കേരള ഭേദഗതി) ബില്‍ 2023 പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ചാണ് കരട്.

ശമ്പള പരിഷ്‌കരണം:

  • കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിലെ (ഐ.ഐ.എച്ച്.റ്റി) ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 01.07.2019 മുതൽ പ്രാബല്യത്തോടെ പരിഷ്‌കരിക്കും.
  • കേരള സംഗീത നാടക അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്‌തികകളുടെ ശമ്പളം, അലവൻസുകൾ എന്നിവ 10.02.2021 ലെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി പരിഷ്‌കരിക്കും.
  • കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി പതിനൊന്നാം ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിക്കും.
  • കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി പത്താമത്തെയും പതിനൊന്നാമത്തെയും ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കും.
  • തെൻമല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി ജീവനക്കാർക്ക് 10.02.2021ല്‍ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിക്കും.
  • മൃഗ സംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളായ കേരള ഫീഡ്‌സ് ലിമിറ്റഡ്, കേരള കന്നുകാലി വികസന ബോർഡ് ലിമിറ്റഡ്, മീറ്റ് പ്രോഡക്‌ട് ഓഫ് ഇന്ത്യ ലിമിറ്റഡ്, കേരള പൗൾട്രി ഡെവലപ്‌മെന്‍റ് കോർപറേഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2021-22 വർഷത്തെ ബോണസ്, ഉത്സവബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകിയത് സാധൂകരിച്ചു.

Last Updated : Jul 5, 2023, 8:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.