ETV Bharat / state

എംബിബിഎസില്‍ നിന്ന് ചീഫ് സെക്രട്ടറി പദത്തിലേക്ക്; വാഹനാപകടത്തെ അതിജീവിച്ച ഡോ. വേണുവിന് ഇത് രണ്ടാം ജന്മം

author img

By

Published : Jun 27, 2023, 2:24 PM IST

മലയാളത്തില്‍ ഒപ്പിടുന്ന, പതിവായി മുണ്ടുടുക്കുന്ന ചീഫ് സെക്രട്ടറി ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് ഡോ വി വേണു.

KERALA NEW CHIEF SECRETARY DR V VENU IAS PROFILE  KERALA NEW CHIEF SECRETARY DR V VENU IAS  വേണു ഐഎഎസ്  എംബിബിഎസില്‍ നിന്ന് ചീഫ് സെക്രട്ടറി പദത്തിലേക്ക്  ഡോ വി വേണു
ചീഫ് സെക്രട്ടറി ഡോ വേണു

തിരുവനന്തപുരം : വലിയൊരപകടത്തെ അതിജീവിച്ച ശേഷമാണ് സംസ്ഥാനത്തെ സിവില്‍ സര്‍വീസിലെ ഏറ്റവും ഉന്നത പദവിയില്‍ ഡോ.വി വേണു എത്തുന്നത്. ഈ വര്‍ഷം ജനുവരിയില്‍ കൊച്ചി ബിനാലെയില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങവേ അദ്ദേഹവും കുടുംബവും സഞ്ചരിച്ച കാര്‍ ആലപ്പുഴ ദേശീയ പാതയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.

സീറ്റ് ബെല്‍റ്റ് ശരിയായ രീതിയില്‍ ധരിച്ചിരുന്നത് കൊണ്ടാണ് തലനാരിഴയ്ക്ക് താന്‍ രക്ഷപ്പെട്ടതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. ഏതായാലും അപകടത്തെ അതിജീവിച്ച് അഞ്ച് മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തെ തേടി സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവി എത്തിയിരിക്കുന്നു.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി, രാജേഷ് കുമാര്‍ സിങ് എന്നിവര്‍ തന്നെക്കാള്‍ സീനിയറാണെങ്കിലും സംസ്ഥാന സര്‍വീസില്‍ അവരില്ലാത്തത് വേണുവിന് ചീഫ് സെക്രട്ടറി പദത്തിലേക്കുള്ള വഴി ഏളുപ്പമാക്കി. വേണുവിന് 2024 ഓഗസ്റ്റ് 31 വരെ സര്‍വീസുണ്ട്. നിലവില്‍ ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.

ഡോക്‌ടറിൽ നിന്ന് ഐഎഎസിലേക്ക് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗത്തിലാണ് അദ്ദേഹത്തിന് ആദ്യം സിവില്‍ സര്‍വീസ് ലഭിച്ചത്. രണ്ടാം ശ്രമത്തിലാണ് ഐഎഎസ് ലഭിച്ചത്. ലോക ടൂറിസം ഭൂപടത്തില്‍ കേരളം അടയാളപ്പെടുത്തപ്പെട്ട കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ ഉപജ്ഞാതാവാണ്.

ടൂറിസം രംഗത്തെ പിപിപി മോഡലിനും ഉത്തരവാദിത്ത ടൂറിസത്തിനും തുടക്കമിട്ടത് വേണു ടൂറിസം സെക്രട്ടറിയായിരിക്കെയാണ്. സിനിമ-സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരിക്കെ ആദ്യമായി ഐഎഫ്എഫ്‌കെയ്‌ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തി.

ALSO READ : ഡോ വി വേണു ചീഫ് സെക്രട്ടറി, ഡോ ഷെയ്‌ഖ് ദർവേഷ് സാഹിബ് ഡിജിപി

ജലവിഭവ വകുപ്പിന്‍റെ അധികച്ചുമതല, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) മാനേജിങ് ഡയറക്‌ടര്‍, കണ്ണൂര്‍ ജില്ല കലക്‌ര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, എക്സൈസ് കമ്മിഷണര്‍, ഭക്ഷ്യ- സിവില്‍ സപ്ലൈസ് സെക്രട്ടറി, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍ ജോയിന്‍റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

പ്രളയ പുനര്‍ നിര്‍മാണത്തിനായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന സ്ഥാപനം സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അതിന്‍റെ ആദ്യ മേധാവിയായി സര്‍ക്കാര്‍ നിയോഗിച്ചത് വേണുവിനെയായിരുന്നു. തൃശൂര്‍ അസിസ്റ്റന്‍റ് കലക്‌ടറായാണ് ആദ്യ നിയമനം.

ALSO READ : കേരള പൊലീസിലെ സൗമ്യ മുഖം; ഷെയ്‌ഖ് ദർവേഷ് സാഹിബിന് നറുക്ക് വീണത് അപ്രതീക്ഷിതമായി, സീനിയറായ ഉദ്യോഗസ്ഥനെ തഴഞ്ഞെന്ന് ആക്ഷേപം

ആലപ്പുഴ പൂന്തുറ സ്വദേശി വാസുദേവപ്പണിക്കരുടെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ പി.ടി രാജമ്മയുടെയും മകനാണ്. നാടക കലാകാരന്മാര്‍ ഏറെയുള്ള നാടായ കോഴിക്കോടായിരുന്നു കുട്ടിക്കാലം. അങ്ങനെ നാടക അരങ്ങുകളിലും സജീവമായി. കോഴിക്കോട് കേന്ദ്രീയ വിദ്യാലയം, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

മലയാളത്തില്‍ ഒപ്പിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ.വി വേണു. സാധാരണ ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്നു വ്യത്യസ്‌തനായി സര്‍ക്കാര്‍ ചടങ്ങുകളില്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് എത്തുക എന്നതാണ് വേണുവിന്‍റെ പതിവു രീതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഭാര്യയാണ്. മക്കള്‍: കല്യാണി, ശബരി.

ALSO READ : ആഭ്യന്തര സെക്രട്ടറി വി വേണു ഐഎഎസും കുടുംബവും സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു ; ഏഴ് പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.