ETV Bharat / state

കേരള മുൻസിപ്പാലിറ്റി ഭേദഗതി ബിൽ നിയമസഭാ സബ്‌ജക്റ്റ്‌ കമ്മിറ്റിക്ക് - A.C moitheen

വാർഡ് വിഭജന ബില്ലുകൾ നിയമസഭാ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. വാർഡ് വിഭജനം കൃത്യമായ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ നടപ്പിലാക്കുവെന്ന് മന്ത്രി എ.സി.മൊയ്തീൻ സഭയിൽ വ്യക്തമാക്കി.

കേരള മുൻസിപ്പാലിറ്റി ഭേദഗതി ബിൽ  തിരുവനന്തപുരം  ഓർഡിനൻസ്  എ.സി.മൊയ്തീൻ  കേരള നിയമസഭ  kerala legislature  thiruvanthapuram  ordinance  A.C moitheen  latest news
കേരള മുൻസിപ്പാലിറ്റി ഭേദഗതി ബിൽ; നിയമസഭയിൽ ബിൽ അവതരിപ്പിച്ചു
author img

By

Published : Feb 6, 2020, 6:28 PM IST

Updated : Feb 6, 2020, 7:13 PM IST

തിരുവനന്തപുരം: കേരള മുൻസിപ്പാലിറ്റി ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ വിഭജിക്കുന്നതിനായി ഓർഡിനൻസ് സർക്കാർ ഇറക്കിയിരുന്നുവെങ്കിലും ഗവർണർ ഒപ്പിടാൻ തയാറായിരുന്നില്ല. നിയമസഭ നടക്കുന്നതിനാൽ ബില്ലായി കൊണ്ടുവരാനാണ് ഗവർണർ സർക്കാരിന് നൽകിയ നിർദ്ദേശം. ഇതേ തുടർന്നാണ് വാർഡ് വിഭജന ബില്‍ ഇന്ന് സഭയിൽ അവതരിപ്പിച്ചത്. ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. ഗവർണറുടെ പരിഗണനയിലിരിക്കുന്ന ഓർഡിനൻസ് ബില്ലായി അവതരിപ്പിക്കുന്നത് ചരിത്രത്തിലില്ലാത്ത സംഭവമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഗവർണറുടെ അനുമതിയോടെയാണ് ഇക്കാര്യമെന്ന് മന്ത്രി എ.സി. മൊയ്‌തീൻ വിശദീകരിച്ചു. ഇതിനെ തുടർന്ന് ക്രമപ്രശ്‌നം തള്ളി സ്‌പീക്കർ റൂളിങ്ങ് നൽകി. ബില്ലിന്‍റെ ഉള്ളടക്കത്തിലും പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചു.

കേരള മുൻസിപ്പാലിറ്റി ഭേദഗതി ബിൽ നിയമസഭാ സബ്‌ജക്റ്റ്‌ കമ്മിറ്റിക്ക്

സെൻസസിന്‍റെ അടിസ്ഥാനത്തിൽ ഒരിക്കൽ മാത്രമേ വാർഡ് വിഭജനം നടത്താവു എന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. കൂടാതെ സെൻസസിന് ഒരു വർഷം മുമ്പ് വാർഡ് വിഭജനം പൂർത്തിയാക്കണമെന്ന സെൻസസ് കമ്മീഷണറുടെ കത്തും പരിഗണിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഹൈക്കോടതി വിധിക്ക് എതിരാണ് ബില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ ഈ ആരോപണങ്ങൾ തള്ളിക്കളയുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി പുനർ നിർണയിക്കുന്നതിൽ മാത്രമാണ് സെൻസെസ് പ്രകാരമുളള പ്രശ്നമുള്ളൂവെന്നും ഇപ്പോൾ നടക്കുന്നത് വാർഡ് പുനർ നിർണയം മാത്രമാണെന്നും മന്ത്രി സഭയിൽ അറിയിച്ചു.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രമേ വാർഡുകൾ രൂപീകരിക്കപ്പെടുവെന്നും ചില പഞ്ചായത്തുകളിൽ വാർഡുകൾ കൂടാനും കുറയും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015 മാർച്ചിലാണ് മുൻ സർക്കാർ വാർഡ് വിഭജന ഭേദഗതി കൊണ്ടുവന്നത്. അതു കൊണ്ട് തന്നെ വാർഡ് വിഭജനം സമയത്തു തന്നെ പൂർത്തിയാക്കാൻ കഴിയും. ഇഷ്ടം പോലെ വാർഡുകൾ ഉണ്ടാക്കാമെന്ന പ്രതിപക്ഷ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും വാർഡ് വിഭജനം രാഷ്ട്രീയ അഭിപ്രായത്തിന്‍റെ പേരിലല്ല, കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. ഇതേ തുടർന്ന് സ്‌പീക്കർ ബില്‍ നിയമസഭാ സബ്‌ജക്‌ട് കമ്മറ്റിക്ക് വിട്ടു. ഇന്ന് തന്നെ സബ്‌ജക്‌ട് കമ്മിറ്റി ബില്‍ പരിഗണിക്കും. ഈ മാസം പതിനൊന്നിന് ബില്‍ പാസാക്കാനാണ് സർക്കാർ നീക്കം.

Intro: വാർഡ് വിഭജന ബിൽ

കേരള മുൻസിപ്പാലിറ്റി ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.

ഇഷ്ടം പോലെ വാർഡുകൾ ഉണ്ടാക്കാം എന്ന് ആരോപണം രാഷ്ട്രീയ പ്രേരിതം മന്ത്രി എ സി മൊയ്തീൻ

വാർഡ് വിഭജനം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്

രാഷ്ട്രീയ അഭിപ്രായത്തിന്റെ ഭാഗമായല്ല വാർഡ് വിഭജനം
ജനസംഖ്യ അടിസ്ഥാനത്തിൽ മാത്രമേ വാർഡുകൾ രൂപീകരിക്കപ്പെടു.

പഞ്ചായത്തുകളിൽ വാർഡുകൾ കൂടാനും കുറയാനും സാധ്യതയുണ്ട്

2015 ൽ മാർച്ച് മാസത്തിലാണ്.യുഡിഎഫ് സർക്കാർ വാർഡ് വിഭജന ഭേദഗതി കൊണ്ടു വന്നത്

അതിനാൽ ഇപ്പോഴും സമയത്തുതന്നെ വാർഡ് വിഭജനം പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി.

വാർഡ് വിഭജന ബില്ലുകൾ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് അയച്ചുBody:....Conclusion:
Last Updated : Feb 6, 2020, 7:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.