തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 22 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. അതേസമയം എല്‍ഡിഎഫ് 23 സീറ്റുകളില്‍ നിന്ന് 22 ലേക്ക് ചുരുങ്ങിയപ്പോള്‍ യുഡിഎഫ് 17 സീറ്റുകളും നിലനിര്‍ത്തി. ബിജെപി നാല് സീറ്റുകളില്‍ നിന്ന് അഞ്ച് സീറ്റായി ഉയര്‍ത്തി നിലമെച്ചപ്പെടുത്തി.
തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന ഏഴ് വാര്‍ഡുകളില്‍ നാലിടത്ത് ഇടത് മുന്നണി വിജയിച്ചു. കല്ലറ ഗ്രമാപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്ന വെള്ളംകുടി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചതോടെ യുഡിഎഫ് കക്ഷിനില ഒമ്പത് ആയി. എല്‍ഡിഎഫിന് ഇവിടെ എട്ട് സീറ്റുകൾ മാത്രമായി. കാട്ടക്കാടയിലെ പനയംകോട് വാര്‍ഡ് ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലത്ത് തെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫ് വിജയിച്ചു. കിഴക്കേകല്ലട ഗ്രാമാപഞ്ചായത്തിലെ ഓണമ്പലം വാര്‍ഡ് സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ടയില്‍ ഒന്നും ആലപ്പുഴയില്‍ മൂന്നും സീറ്റുകള്‍ ഇടതുമുന്നണി നേടി.
അതേസമയം ചേര്‍ത്തല മുന്‍സിപ്പാലിറ്റിയിലെ ടിഡി അമ്പലം വാര്‍ഡ് യുഡിഎഫിനെ അട്ടിമറിച്ച് ബിജെപി പിടിച്ചെടുത്തു. കോട്ടയം ജില്ലയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന ആറ് വാര്‍ഡുകളില്‍ നാലിടങ്ങളിലും യൂഡിഎഫ് വിജയിച്ചു. ഇടുക്കിയില്‍ മൂന്നിടത്ത് എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഓരോ സീറ്റകള്‍ വീതവും നേടി. എറണാകുളത്ത് രണ്ട് സീറ്റുകളില്‍ ഒരോസിറ്റ് വീതം ഇരുമുന്നണികള്‍ നേടി. തൃശ്ശൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലുവാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. മലപ്പുറത്തും യുഡിഎഫിനാണ് നേട്ടം.
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്നിടത്ത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോഴിക്കോടും കണ്ണൂരും ഒരോ വാര്‍ഡുകളില്‍ വീതമായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇവിടെ ഇടതുമുന്നണിയും ബിജെപിയും സിറ്റിങ്ങ് സീറ്റുകള്‍ നിലനിര്‍ത്തി. അതേസമയം വയനാട്ടിലെ മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മണ്ടാട് വാര്‍ഡ് ലീഗിനെതിരെ അട്ടിമറി വിജയം നേടി എല്‍ഡിഎഫ് സ്വന്തമാക്കി. ലോക്‌സഭ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടത് ഇടതുമുന്നണിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.