എറണാകുളം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം മുടങ്ങിയതിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. ശമ്പളം നൽകാത്തത് പുനർവിചിന്തനം ചെയ്യപ്പെടേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ പരാമർശം.
എല്ലാ മാസവും 5ന് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകണമെന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നും കോടതി ഓർമിപ്പിച്ചു. ജീവനക്കാർ കുറച്ചധികം കൂടി ജോലി ചെയ്‌താൽ സ്ഥാപനം രക്ഷപ്പെടുമെന്നാണ് കരുതിയത്. എന്നാൽ അതിനർഥം കൃത്യസമയത്ത് ശമ്പളം നൽകാതെ അവരെ ഉപേക്ഷിച്ചേക്കാം എന്നല്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജികൾ ഹൈക്കോടതി വ്യാഴാഴ്ച (15-12-2022) പരിഗണിക്കാനായി മാറ്റി.