തിരുവനന്തപുരം: ലൈബ്രറി കൗൺസിലിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ വിവാദ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമനം ചോദ്യം ചെയ്ത് എൽ ഡി ക്ലർക്ക് റാങ്ക് ഹോൾഡർമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് സ്റ്റേ ഉത്തരവ് നൽകിയത്. അന്തിമവിധി വരുന്നതുവരെ ജീവനക്കാർ താത്കാലികക്കാരായി തുടരണം. നിയമനം പിഎസ് സിക്കു വിട്ട ലൈബ്രറി കൗൺസിലിൽ ദിവസവേതനക്കാരായ 60 പേരെയാണ് സ്ഥിരപ്പെടുത്തിയത്. 13 പേർക്ക് 2006 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകി. 41 ക്ലർക്കുമാരും 6 ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമടക്കം 47 പേർക്ക് 2011 മുതൽ മുൻകാല പ്രാബല്യത്തോടെയും സ്ഥിരനിയമനം നൽകി. ക്ലർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷനാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താതെ ഇടത് അനുഭാവികളായ താത്കാലികക്കാർക്ക് സർക്കാർ അനധികൃതമായി നിയമനം നൽകിയെന്നാണ് ആക്ഷേപം ഉയർന്നത്.
ലൈബ്രറി കൗൺസിലിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്‌തു - library council
അന്തിമവിധി വരുന്നതുവരെ ജീവനക്കാർ താത്കാലികക്കാരായി തുടരണം. നിയമനം പിഎസ് സിക്കു വിട്ട ലൈബ്രറി കൗൺസിലിൽ ദിവസവേതനക്കാരായ 60 പേരെയാണ് സ്ഥിരപ്പെടുത്തിയത്.