ETV Bharat / state

ലക്ഷ്യം കുഷ്‌ഠരോഗ നിർമാർജനം; അശ്വമേധം കാമ്പയിനുമായി ആരോഗ്യ വകുപ്പ്

author img

By

Published : Jan 18, 2023, 3:07 PM IST

സംസ്ഥാനത്ത് നിന്നും കുഷ്‌ഠരോഗം പൂര്‍ണമായും നിർമാർജനം ചെയ്യുക എന്നത് ലക്ഷ്യമിട്ടാണ് അശ്വമേധം ഗൃഹ സന്ദര്‍ശന കാമ്പയിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

kerala health ministry campaign against Leprosy  kerala health ministry campaign  kerala health ministry  കുഷ്‌ഠരോഗ നിർമാർജനം  അശ്വമേധം കാമ്പയിനുമായി ആരോഗ്യ വകുപ്പ്  കുഷ്‌ഠരോഗം  കുഷ്‌ഠരോഗ നിർമാർജന കാമ്പയിനുമായി കേരളം
ലക്ഷ്യം കുഷ്‌ഠരോഗ നിർമാർജനം

തിരുവനന്തപുരം: കുഷ്‌ഠരോഗ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക കാമ്പയിൻ. സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്‌ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതാണ് അശ്വമേധം എന്ന പേരിട്ടിരിക്കുന്ന കാമ്പയിന്‍റെ ലക്ഷ്യം. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്‌ഠരോഗ ലക്ഷണങ്ങള്‍ പരിശോധിക്കും.

സമൂഹത്തില്‍ ഇപ്പോഴും കുഷ്‌ഠരോഗമുണ്ടെന്ന വിലയിരുത്തലിലാണ് പരിശോധന. കേരളത്തില്‍ പതിനായിരത്തില്‍ 0.13 എന്ന നിരക്കില്‍ കുഷ്‌ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കുട്ടികളിലും കുഷ്‌ഠരോഗം കണ്ടെത്തിയിട്ടുണ്ട്. ആറ് മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.

കാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. രോഗികളെ അകറ്റി നിർത്താതെ ചികത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 15 ദിവസമാണ് കാമ്പയിന്‍റെ ഭാഗമായുള്ള പരിശോധനകൾ നടക്കുക.

എന്താണ് കുഷ്‌ഠരോഗം ?: വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്‌ഠരോഗം. മൈക്കോബാക്‌ടീരിയം ലെപ്രെ എന്ന ബാക്‌ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ചികിത്സയിലിരിക്കുന്ന രോഗിയില്‍ നിന്നും രോഗാണുക്കള്‍ വായുവിലൂടെ പകരില്ല.

രോഗലക്ഷണങ്ങള്‍ ?: തൊലിപ്പുറത്ത് കാണുന്ന സ്‌പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ സ്‌പര്‍ശനശേഷി കുറവോ, ഇല്ലാതിരിക്കുകയോ ചെയ്യുക എന്നിവ കുഷ്‌ഠരോഗ ലക്ഷണങ്ങളാണ്. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്‌ഠരോഗ ലക്ഷണങ്ങള്‍ ആകാം.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ സമയം എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്‌ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.