ETV Bharat / state

നിയമസഭ കയ്യാങ്കളിക്കേസ്: പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സര്‍ക്കാരിനുള്ള പ്രഹരമെന്ന് രമേശ് ചെന്നിത്തല - സുപ്രീംകോടതി

നിയമസഭയില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സര്‍ക്കാരിനുള്ള പ്രഹരമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

High Court  Kerala High Court  Legislature tampering case  Ramesh Chennithala  Ramesh Chennithala Reply  High Court order  trial in Legislature tampering case  Government  ഹൈക്കോടതി  കേരള ഹൈക്കോടതി  നിയമസഭാ കയ്യാങ്കളിക്കേസ്  നിയമസഭ  പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി  ഹൈക്കോടതി വിധി  സര്‍ക്കാരിനുള്ള പ്രഹരമെന്ന് രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല  മുന്‍ പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ്  തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്തകള്‍  പ്രതികള്‍  സംസ്ഥാന സര്‍ക്കാര്‍  സര്‍ക്കാര്‍  ഭരണഘടനാപരമായ ബാധ്യത  ദൃശ്യമാധ്യമങ്ങള്‍  സുപ്രീംകോടതി  ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി
നിയമസഭാ കയ്യാങ്കളിക്കേസ്: പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സര്‍ക്കാരിനുള്ള പ്രഹരമെന്ന് രമേശ് ചെന്നിത്തല
author img

By

Published : Sep 2, 2022, 3:06 PM IST

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനുള്ള പ്രഹരമാണ് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിചാരണ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെയും അദ്ദേഹം സ്വാഗതം ചെയ്‌തു. നീതി നിര്‍വഹണത്തിനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതെ കേസ് നിയമവിരുദ്ധമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പ്രതികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ചെന്നിത്തല പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.

കേസ് പിന്‍വലിക്കാനുള്ള ശ്രമത്തിനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതി വരെ നിയമയുദ്ധം നടത്തിയിരുന്നു. അതിന് കൂടുതല്‍ ശക്തിപകരുന്നതാണ് ഇന്നത്തെ (02.09.2022) ഹൈക്കോടതി വിധിയെന്നും ചെന്നിത്തല പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട ഈ കേസില്‍ പ്രതികളും സര്‍ക്കാരും ഒന്നിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദൃശ്യമാധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ ആരൊക്കെയാണ് അത് ചെയ്‌തതെന്ന് വ്യക്തമാണെന്നും, ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും നിയമവ്യവസ്ഥ നടപ്പാക്കാനും ബാധ്യതയുള്ള സര്‍ക്കാര്‍ നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നത് അപമാനകരമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.