ETV Bharat / state

ആരോഗ്യമേഖലയ്ക്ക് സമഗ്ര പാക്കേജ്, വാക്‌സിനേഷനില്‍ കേന്ദ്രത്തിന് വിമർശനം: രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം നയപ്രഖ്യാപനം

സ്‌ത്രീസമത്വത്തിനും കൊവിഡ് പ്രതിരോധത്തിനും ഊന്നല്‍. കാർഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും പ്രഖ്യാപനം.

രണ്ടാം പിണറായി സർക്കാരിന്‍റെ നയപ്രഖ്യാപനം  ഗവർണറുടെ നയപ്രഖ്യാപനം  ഗവർണറുടെ നയപ്രഖ്യാപനം വാർത്ത  ലക്ഷദ്വീപ് വിഷയം നയപ്രഖ്യാപനത്തിൽ  ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനം  രണ്ടാം പിണറായി സർക്കാർ വാർത്ത  രണ്ടാം പിണറായി സർക്കാർ  pinarayai second government  arif muhammad khan news  policy making speech  arif muhammad khan policy making news  kerala assembly news  policy making speech arif muhammad khan news  kerala legislative assembly news  governor's policy making speech  policy making speech of arif muhammad khan news
ആരോഗ്യമേഖലയ്ക്ക് സമഗ്ര പാക്കേജ്, വാക്‌സിനേഷനില്‍ കേന്ദ്രത്തിന് വിമർശനം: രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം നയപ്രഖ്യാപനം
author img

By

Published : May 28, 2021, 10:16 AM IST

Updated : May 28, 2021, 11:04 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ഒന്നാം പിണറായി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും വാക്‌സിൻ വിഷയത്തില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ചും രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രസംഗം.

രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം നയപ്രഖ്യാപനം

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പ്. സ്‌ത്രീസമത്വത്തിനും കൊവിഡ് പ്രതിരോധത്തിനും ഊന്നല്‍. റവന്യു വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാർഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയില്‍ സമഗ്ര പാക്കേജിന് 1000 കോടി, കെ ഫോൺ പദ്ധതി സമയബന്ധിതമായി നടപ്പാക്കും എന്നിവയും സുപ്രധാന പ്രഖ്യാപനങ്ങളാണ്. വായ്‌പ പരിധി ഉയർത്തണം എന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയ പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

എല്ലാവർക്കും സൗജന്യ വാക്‌സിനേഷൻ എന്നതാണ് സർക്കാർ നയം. സർക്കാർ ആശുപത്രികളില്‍ കൊവിഡ് സൗജന്യ ചികിത്സ തുടരും, കൊവിഡ് വ്യാപകമായപ്പോഴും മരണ നിരക്ക് പിടിച്ചു നിർത്താനായത് നേട്ടമെന്നും നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ. സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് കൊവിഡ് തടസമായെന്നും അഞ്ച് വർഷം കൊണ്ട് കാർഷിക വളർച്ച 50 ശതമാനം വർധിപ്പിക്കുമെന്നും നയപ്രസംഗത്തിൽ പ്രഖ്യാപിച്ചു.

കേരളബാങ്ക് ആധുനികവത്കരണം വേഗത്തിലാക്കും. എല്ലാ ജില്ലയിലും സാസ്‌കാരിക നായകരുടെ പേരില്‍ സ്ഥാപനങ്ങൾ നിർമിക്കും, പൊതു സ്ഥലങ്ങളില്‍ വൈഫൈ സൗകര്യം ഏർപ്പെടുത്തും, താഴെ തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമിടുന്നു തുടങ്ങിയ പ്രഖ്യാപനങ്ങളും നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടായി. സർക്കാർ സേവനങ്ങൾ എല്ലാം ഓൺലൈനാകും, തീരദേശ സംരക്ഷണത്തിന് പ്രത്യേക പദ്ധതി, ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവർത്തനം വ്യാപിപ്പിക്കും, കൂടുതല്‍ വിളകൾക്ക് താങ്ങുവില എന്നിവയും പ്രഖ്യാപനത്തില്‍.

രാവിലെ ഒൻപത് മണിയോടെ നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എംബി രാജേഷ്, പാർലമെന്‍ററി കാര്യമന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗവും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ മൂന്നാം നയപ്രഖ്യാപന പ്രസംഗവുമാണ് ഇന്ന് നിയമസഭയില്‍ നടന്നത്.

Last Updated : May 28, 2021, 11:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.