തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ ധോബി (അലക്കുകാരന്‍) തസ്‌തികയിലെ ഒഴിവിലേക്ക് താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു (Application invited for governors dhobi job in raj bhavan Kerala). 23,700 മുതല്‍ 52,600 രൂപ വരെയാണ് നിയമനത്തിന് വിജ്ഞാപനത്തിൽ പറയുന്ന ശമ്പളം (Kerala Governor Raj Bhavan Job)
സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്‌തികയില്‍ നിലവിൽ ജോലി ചെയ്യുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ നവംബര്‍ 20 ന് മുന്‍പായി അപേക്ഷ നൽകണം. നിലവിലുള്ള ജോലി ചെയ്യുന്ന വകുപ്പില്‍ നിന്നുള്ള നിരാക്ഷേപപത്രം, ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്‍റ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പൊതുഭരണ വകുപ്പിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം: കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കടക്കം സംസ്ഥാനത്തെ വിവിധ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം ലഭിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ശില്‍പ ഡിയെ അസിസ്റ്റന്‍റ് ഇന്‍സ്‌പെക്‌ടർ ജനറലായാണ് നിയമിച്ചത്. ടെലികോം പൊലീസ് സൂപ്രണ്ടായിരുന്ന അരവിന്ദ് കുമാറാണ് പുതിയ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്. ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡ് എറണാകുളം സൂപ്രണ്ടായി സുജിത് ദാസ് എസിനെയും നിയമിച്ചു.