ETV Bharat / state

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് കേരള ഗവർണർ

പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ശക്തമായ നേതൃത്വമാണ് നൽകുന്നതെന്ന് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

kerala governor arif mohammad khan  മുഖ്യമന്ത്രി പിണറായി വിജയന്‍  കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  etv bharat exclusive interview  പ്രത്യേക അഭിമുഖം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് കേരള ഗവർണർ
author img

By

Published : May 9, 2020, 8:55 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ശക്തമായ നേതൃത്വമാണ് നൽകുന്നതെന്ന് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഗവർണർ പറഞ്ഞു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമായ നേതൃപാടവമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ആരോഗ്യമന്ത്രിയും മറ്റ് മന്ത്രിമാരും അധിക സമയം പ്രവർത്തിക്കുന്നു. കേരളത്തിന്‍റെ പ്രവർത്തനങ്ങളെ ലോകമാകെ പ്രശംസിക്കുന്നത് മികച്ച നേതൃത്വം സംസ്ഥാനത്തുള്ളത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് കേരള ഗവർണർ

പ്രതിപക്ഷത്തിന് സർക്കാരിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ വിമർശിക്കുകയല്ല ചെയ്യേണ്ടത്. ഇപ്പോൾ അവർ സർക്കാരിനൊപ്പം നിൽക്കുകയാണ് വേണ്ടത്. അനവസരത്തിലുള്ള പ്രതിപക്ഷ വിമർശനത്തെ അവഗണിക്കുകയാണ് വേണ്ടത്. പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ ആദ്യഘട്ടം മുതൽ സംസ്ഥാന സർക്കാരെടുത്ത താല്‍പര്യം പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായും ഗവർണർ പറഞ്ഞു. ജനങ്ങളുടെ സഹകരണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയത്തിൽ നിർണായകമായി. കേരളത്തിലെ ജനങ്ങൾ അവസരത്തിനൊത്തുയർന്നു. കുടുംബശ്രീ, ആശാ വർക്കർമാർ, കേരള പൊലീസ് എന്നിവരുടെ പ്രവർത്തനം കൊവിഡ് പ്രതിരോധത്തിൽ നിർണായകമായി. സാമൂഹിക അകലം പാലിക്കുകയും കൈകൾ ഇടയ്ക്കിടെ കഴുകി ശുദ്ധമാക്കുകയും മാത്രമാണ് രോഗത്തെ അകറ്റി നിർത്താനുള്ള വഴിയെന്ന് ഗവർണർ ഇടിവി ഭാരതിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.