ETV Bharat / state

'പ്രതിഷേധമുണ്ടായാല്‍ വാഹനത്തിന് പുറത്തിറങ്ങുമെന്ന്' ഗവര്‍ണര്‍; വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്‌എഫ്‌ഐ - എസ്‌എഫ്‌ഐ കരിങ്കൊടി

Governor Arif Mohammed Khan: ഗവര്‍ണര്‍ക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സംഭവം രാജ്‌ഭവനിലേക്കുള്ള യാത്രക്കിടെ.

Arif Mohammed Khan  Black Flag Protest SFI  എസ്‌എഫ്‌ഐ കരിങ്കൊടി  ഗവര്‍ണര്‍ക്ക് കരിങ്കൊടി
Governor Arif Mohammed Khan About SFI Black Flag Protest Against Him
author img

By ETV Bharat Kerala Team

Published : Dec 28, 2023, 9:32 PM IST

ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് അവരവരാണ് തീരുമാനിക്കേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താൻ എന്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ നിന്നും മടങ്ങിയ ശേഷം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ (Kerala Governor About Ayodhya).

കരിങ്കൊടി പ്രതിഷേധത്തെ കുറിച്ച്: തന്‍റെ വായിൽ അനാവശ്യമായിട്ടുള്ള വാക്കുകൾ കുത്തിക്കേറ്റാൻ ശ്രമിക്കരുത്. ആരെങ്കിലും തന്‍റെ കാറിന്‍റെ അടുത്തേക്ക് വന്നാൽ താൻ പുറത്തിറങ്ങും. പ്രതിഷേധിക്കുന്നവർക്ക് അത് തുടരാം. പ്രതിഷേധക്കാർ കാറിനടുത്ത് എത്തിയപ്പോഴാണ് പ്രതികരിച്ചെതെന്നും ഗവർണർ പറഞ്ഞു (Governor Arif Mohammed Khan).

പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് 48 കേസുകളില്‍ പ്രതിയാണ്. മൂന്ന് തവണ തന്‍റെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കാറില്‍ അടിച്ചു. എന്നിട്ടും സര്‍ക്കാര്‍ നടപടി കൈകൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിസി നിയമനത്തിലും പ്രതികരണം: സ്ഥിരം വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കും. തന്‍റെ ഭരണപരമായ ഉത്തരവാദിത്വമാണത്. സര്‍വകലാശാലകളില്‍ സര്‍ക്കാരിന് രാഷ്‌ട്രീയ ഇടപെടല്‍ നടത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

സത്യപ്രതിജ്ഞ വിഷയത്തില്‍ മറുപടിയില്ല: മന്ത്രിമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച ചോദ്യം എന്തിനാണ് തന്നോട് ചോദിക്കുന്നതെന്ന് ഗവര്‍ണര്‍. അനാവശ്യമായ ചോദ്യമാണ്. അതേസമയം ഗവർണർ നോമിനേറ്റ് ചെയ്‌ത എബിവിപി നേതാവ് റിമാൻഡിലായതുമായ ചോദ്യത്തിന് മാധ്യമങ്ങളോട് ഗവർണർ പ്രകോപിതനായി (SFI Black Flag Protest Against Governor).

അത്തരം കാര്യങ്ങൾ തനിക്കറിയേണ്ട കാര്യമില്ല. തനിക്ക് പല സ്ഥലങ്ങളിൽ നിന്നും ലിസ്റ്റ് കിട്ടുമെന്നും അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും ​ഗവർണർ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് എതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് സംസ്ഥാനത്തിൻ്റെ തലവനെതിരെ അക്രമം അഴിച്ചുവിടുന്നു, പിന്നെ അവർക്ക് എന്താണ് ചെയ്‌ത് കൂടാത്തത് എന്നായിരുന്നു ഗവർണറുടെ മറുപടി (SFI Black Flag Protest).

സംസ്ഥാനത്തിൻ്റെ തലവനെ അക്രമിച്ചവർക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതിനെ കുറിച്ച് മാധ്യമങ്ങൾ ചോദ്യം ചെയ്യുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ക്ക് നേരെ വീണ്ടും കരിങ്കൊടി: ഗവര്‍ണര്‍ക്ക് നേരെ തലസ്ഥാനത്ത് വീണ്ടും കരിങ്കൊടി പ്രതിഷേധം. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രാജ്‌ഭവനിലേക്ക് മടങ്ങുന്നതിനിടെ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വച്ചായിരുന്നു പ്രതിഷേധമുണ്ടായത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.