തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍ വന്നു. പ്രതിപക്ഷത്തിന്‍റെയും സിപിഐയുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ നയം നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസമാണ് നയത്തിന്‍റെ വിജ്ഞാപനം സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.
പുതിയ നയത്തിലൂടെ ബ്രൂവറി ലൈസന്‍സ് അനുവദിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. ഇതിലൂടെ വന്‍ അഴിമതി നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നായിരുന്നു ഉയര്‍ന്ന് വന്ന പ്രധാന ആരോപണം. കൂടാതെ ബീവറേജ് ഔട്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെതിരെയും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ പബുകളും ബിയർ വൈൻ പാലറുകളും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും പുതിയ നയം അനുമതി നൽകുന്നുണ്ട്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സൈനിക അര്‍ധസൈനിക ക്യാന്‍റീനുകളില്‍ നിന്ന് ലഭിക്കുന്ന മദ്യത്തിന്‍റെ വിലയും പുതിയ നയത്തില്‍ കൂട്ടിയിട്ടുണ്ട്.
Also read: സര്‍ക്കാരിന്‍റെ ഒന്നാം വാർഷികാഘോഷം : ഏപ്രിൽ മൂന്നിന് കണ്ണൂരിൽ തുടക്കം