സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കുറ്റകൃത്യങ്ങള്‍ കുറവ് - kerala police crime rate news
കഴിഞ്ഞ വര്‍ഷം മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ 517 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ ഇത്തവണ 72 കേസുകള്‍ മാത്രമാണ് ഉണ്ടായത്
![സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കുറ്റകൃത്യങ്ങള്‍ കുറവ് ലോക്ക് ഡൗണില്‍ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കുറവ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ കേരള പൊലീസ് കുറ്റകൃത്യ കണക്ക് ലോക്ക് ഡൗണ്‍ കേരള പൊലീസ് kerala police crime rate news crime rate during lock down kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7299767-thumbnail-3x2-crime.jpg?imwidth=3840)
തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ കുറവ്. ലോക്ക് ഡൗൺ ആരംഭിച്ച മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആകെ രജിസ്റ്റർ ചെയ്തത് 72 കേസുകൾ മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 517 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്‍ 611 കേസുകൾ ഉണ്ടായപ്പോൾ ഈ വർഷം 124 കേസുകൾ മാത്രമാണ് ഉണ്ടായത്.കേസുകൾ പകുതിയിലും താഴെയായി കുറഞ്ഞു. 123 ബലാത്സംഗ കേസുകൾ കഴിഞ്ഞ വർഷം ഈ സമയം രജിസ്റ്റർ ചെയ്തപ്പോള്‍ ഈ വർഷം അത് 37 ആയി കുറഞ്ഞു. ഗാർഹിക പീഡന കേസുകളിലും കുറവുണ്ട്. 17 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 2019 ൽ ഇതേസമയം അത് 155 ആയിരുന്നു.
സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് കണക്കുകൾ പുറത്ത് വിട്ടത്. 2019 മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ 13 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഈ വർഷം ഇതേ കാലയളവിൽ അത് എട്ടായി. ലോക്ക് ഡൗണിൽ ജനങ്ങള്‍ വീട്ടിൽ ഇരുന്നതോടെ മോഷണ കേസുകളും കുറഞ്ഞു. മൂന്ന് കേസുകൾ മാത്രമാണ് ഉണ്ടായത്.