ETV Bharat / state

30000 കടന്ന് സംസ്ഥാനത്ത് കൊവിഡ് കേസുകൾ - കൊവിഡ് കണക്കുകൾ

covid breaking  kerala covid updates  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ  kerala covid today

author img

By

Published : Apr 27, 2021, 5:35 PM IST

Updated : Apr 27, 2021, 10:40 PM IST

17:16 April 27

32819 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്

30000 കടന്ന് സംസ്ഥാനത്ത് കൊവിഡ് കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 32819 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികൾ 30000 കടക്കുന്നത് ആദ്യം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. 32 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.  ഇതോടെ ആകെ മരണം 5170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 18,413 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2,47,181 ആയി.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്.  

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

5015 പേർക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോടാണ് ഏറ്റവും അധികം രോഗികൾ. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ്  രോഗബാധിതർ 5000 കടക്കുന്നത്. എറണാകുളം- 4270, മലപ്പുറം- 3251, തൃശൂര്‍- 3097, കോട്ടയം- 2970, തിരുവനന്തപുരം- 2892, പാലക്കാട്- 2071, കണ്ണൂര്‍- 1996, ആലപ്പുഴ- 1770, കൊല്ലം- 1591, പത്തനംതിട്ട- 1163, വയനാട്- 968, കാസര്‍കോട്- 906, ഇടുക്കി- 859 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട്- 4819, എറണാകുളം- 4207, മലപ്പുറം- 3097, തൃശൂര്‍- 3072, കോട്ടയം- 2761, തിരുവനന്തപുരം- 2670, പാലക്കാട്- 936, കണ്ണൂര്‍- 1776, ആലപ്പുഴ- 1759, കൊല്ലം- 1578, പത്തനംതിട്ട- 1086, വയനാട്- 944, കാസര്‍കോട്- 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍

96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍- 31, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, വയനാട്- 8, കോട്ടയം- 7, കൊല്ലം- 6, തൃശൂര്‍- 5, എറണാകുളം- 4, തിരുവനന്തപുരം, പത്തനംതിട്ട രണ്ട് വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 1012, കൊല്ലം- 4499, പത്തനംതിട്ട- 253, ആലപ്പുഴ- 136, കോട്ടയം- 4729, ഇടുക്കി- 272, എറണാകുളം- 2000, തൃശൂര്‍- 1302, പാലക്കാട്- 481, മലപ്പുറം- 704, കോഴിക്കോട്- 1567, വയനാട്- 233, കണ്ണൂര്‍- 623, കാസര്‍കോട്- 602 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,662 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,06,202 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 21,460 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 40 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 587 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Apr 27, 2021, 10:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.