തിരുവനന്തപുരം : സംസ്ഥാനത്ത് 5023 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11,077 പേര്‍ക്ക് രോഗമുക്തി. 13 മരണങ്ങളും സ്ഥീരികരിച്ചു. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ സംഭവിക്കുകയും രേഖകള്‍ വൈകി ലഭിക്കുകയും ചെയ്‌ത 54 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 121 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,591 ആയി. 24 മണിക്കൂറിനിടെ 13 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 47,354 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. 63,71,030 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 320 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ജില്ല തിരിച്ചുള്ള കണക്ക്
എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍കോട് 94 എന്നിങ്ങനെയാണ് ജില്ലകളിലെ പുതിയ രോഗബാധ.
ജില്ലകളിലെ രോഗ മുക്തി
തിരുവനന്തപുരം 1273, കൊല്ലം 117, പത്തനംതിട്ട 260, ആലപ്പുഴ 748, കോട്ടയം 1286, ഇടുക്കി 617, എറണാകുളം 2923, തൃശൂര്‍ 999, പാലക്കാട് 545, മലപ്പുറം 581, കോഴിക്കോട് 925, വയനാട് 285, കണ്ണൂര്‍ 444, കാസര്‍കോട് 74 എന്നിങ്ങനെയാണ് ജില്ലകളിലെ പുതിയ രോഗമുക്തി നിരക്ക്.
നിരീക്ഷണത്തിലുള്ളവര്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,32,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 2928 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 443 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 47,354 കൊവിഡ് കേസുകളില്‍, 6.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ALSO READ ഗവര്‍ണര്‍ക്ക് ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം രൂപ അനുവദിച്ചു