ETV Bharat / state

സംസ്ഥാനത്ത് 5297 പേര്‍ക്ക് കൂടി COVID 19 ; 78 മരണം - കേരള കൊവിഡ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7325 പേര്‍ രോഗമുക്തി നേടി

covid  kerala covid update  kerala covid  KERALA COVID CASES  കൊവിഡ്  കേരള കൊവിഡ്  കൊവിഡ് 19
KERALA COVID CASES: സംസ്ഥാനത്ത് 5297 പേര്‍ക്ക് കൂടി കൊവിഡ്; 78 മരണം
author img

By

Published : Nov 1, 2021, 6:18 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്‌ച 5297 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 78 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആകെ മരണം 32,049 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7325 പേര്‍ രോഗമുക്തി നേടി. ഇതോടെ 76,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,64,506 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ജില്ലകളില്‍ രോഗബാധ

എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍കോട് 70 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലകളില്‍ രോഗമുക്തി

തിരുവനന്തപുരം 792, കൊല്ലം 609, പത്തനംതിട്ട 27, ആലപ്പുഴ 390, കോട്ടയം 502, ഇടുക്കി 875, എറണാകുളം 1366, തൃശൂര്‍ 107, പാലക്കാട് 398, മലപ്പുറം 454, കോഴിക്കോട് 953, വയനാട് 269, കണ്ണൂര്‍ 441, കാസര്‍കോട് 142 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

നിരീക്ഷണത്തില്‍ കഴിയുന്നവർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,802 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,62,274 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 5528 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 76,786 കൊവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

വാക്‌സിനേഷൻ കണക്ക്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും ((2,53,21,482), 51.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,37,51,485) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,94,497).

ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 5297 പുതിയ രോഗികളില്‍ 4470 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1053 പേര്‍ ഒരു ഡോസ് വാക്‌സിനും 1891 പേര്‍ രണ്ടുഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1526 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

നിയന്ത്രണ നിർദേശം

24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Also Read: കൂടുതല്‍ ദൃശ്യം: വഴിതടയലിനെതിരെ ജോജു; വാഹനത്തിന്‍റെ ഗ്ലാസ് പൊളിച്ച് അക്രമികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.