തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്‌ച 8538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 71 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 28,592 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,366 പേര്‍ രോഗമുക്തി നേടി. ഇതോടെ 77,363 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,08,775 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
ജില്ലകളില്‍ രോഗ ബാധ
എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ജില്ലകളില്‍ രോഗമുക്തി
തിരുവനന്തപുരം 1424, കൊല്ലം 2262, പത്തനംതിട്ട 527, ആലപ്പുഴ 395, കോട്ടയം 801, ഇടുക്കി 1376, എറണാകുളം 676, തൃശൂര്‍ 1085, പാലക്കാട് 545, മലപ്പുറം 503, കോഴിക്കോട് 756, വയനാട് 357, കണ്ണൂര്‍ 503, കാസര്‍ഗോഡ് 156 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
നിരീക്ഷണത്തില്‍ കഴിയുന്നവർ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,881 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,252 പേര്‍ വീട്/ഇന്‍സ്റ്റിറ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 8629 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 77,363 കൊവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
വാക്‌സിനേഷൻ കണക്ക്
വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,51,95,934), 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,28,59,963) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,66,008)
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8538 പുതിയ രോഗികളില്‍ 7138 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2021 പേര്‍ ഒരു ഡോസ് വാക്‌സിനും 2965 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2152 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നിയന്ത്രണ നിർദേശം
കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ALSO READ : ദത്ത് വിവാദം; ഷിജുഖാനെ വിളിച്ചുവരുത്തി വനിത ശിശുവികസന വകുപ്പ്