ETV Bharat / state

സംസ്ഥാനത്ത് 15,692 പേര്‍ക്കുകൂടി COVID 19 ; 92 മരണം - കേരള കൊവിഡ്

covid  covid update Kerala  Kerala covid  Kerala covid update today  കേരളത്തിലെ കൊവിഡ് കണക്ക്  കേരള കൊവിഡ്  കേരള കൊവിഡ് അപ്ഡേറ്റ്
സംസ്ഥാനത്ത് 15,692 പേര്‍ക്കുകൂടി COVID 19 ; 92 മരണം
author img

By

Published : Sep 20, 2021, 6:43 PM IST

Updated : Sep 20, 2021, 7:06 PM IST

17:56 September 20

24 മണിക്കൂറിനിടെ പരിശോധിച്ചത് 89,722 സാമ്പിളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 15,692 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍കോട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,96,103 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,71,399 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,704 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1507 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,67,008 കൊവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രിയിലൊ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി.

കൂടുതല്‍ വായനക്ക്: ഫ്രീഡം സിംഫണി : തടവറയില്‍ തിരുത്തലിനും തിരിഞ്ഞുനോട്ടത്തിനും പാട്ടുവഴി

രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 14,875 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം 2730, തൃശൂര്‍ 2369, പാലക്കാട് 1590, മലപ്പുറം 2423, കോഴിക്കോട് 2316, വയനാട് 942, കണ്ണൂര്‍ 1079, കാസര്‍കോട് 281 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,32,897 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Last Updated : Sep 20, 2021, 7:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.