ETV Bharat / state

സംസ്ഥാനത്ത് 23,513 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 198 മരണം - പിണറായി വിജയൻ വാർത്താ സമ്മേളനം

Covid Breaking  kerala covid today  cm press meet  cm press meet  pinarayi vijayan press meet  കേരളാ കൊവിഡ്  കൊവിഡ് കേരള  പിണറായി വിജയൻ വാർത്താ സമ്മേളനം  കൊവിഡ് കണക്കുകൾ
സംസ്ഥാനത്ത് 23,513 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 198 മരണം
author img

By

Published : May 29, 2021, 6:03 PM IST

Updated : May 29, 2021, 7:18 PM IST

16:42 May 29

28,100 പേർ രോഗ മുക്തരായി

സംസ്ഥാനത്ത് 23,513 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 198 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 23,513 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59  ആണ്. 1272 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 22,016 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.  

രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 198 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി. 28,100 പേർ രോഗമുക്തി നേടി. ഇതോടെ 2,33,034 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 3990, തിരുവനന്തപുരം- 2767, പാലക്കാട്- 2682, എറണാകുളം- 2606, കൊല്ലം- 2177, ആലപ്പുഴ- 1984, തൃശൂര്‍- 1707, കോഴിക്കോട്- 1354, കോട്ടയം- 1167, കണ്ണൂര്‍- 984, പത്തനംതിട്ട- 683, ഇടുക്കി- 662, കാസര്‍കോട്- 506, വയനാട്- 244 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

മലപ്പുറം- 3838, തിരുവനന്തപുരം- 2648, പാലക്കാട്- 1791, എറണാകുളം- 2528, കൊല്ലം- 2163, ആലപ്പുഴ- 1977, തൃശൂര്‍- 1696, കോഴിക്കോട്- 1337, കോട്ടയം- 1125, കണ്ണൂര്‍- 908, പത്തനംതിട്ട- 656, ഇടുക്കി- 632, കാസര്‍കോട്- 488, വയനാട്- 229 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

കണ്ണൂര്‍- 18, കാസര്‍കോട്- 11, എറണാകുളം, പാലക്കാട് 10 വീതം, കൊല്ലം- 9, തിരുവനന്തപുരം- 8, പത്തനംതിട്ട- 7, തൃശൂര്‍- 6, വയനാട്- 4, കോട്ടയം- 2, ഇടുക്കി- 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തർ

തിരുവനന്തപുരം- 3058, കൊല്ലം- 1657, പത്തനംതിട്ട- 485, ആലപ്പുഴ- 1780, കോട്ടയം- 954, ഇടുക്കി- 619, എറണാകുളം- 4280, തൃശൂര്‍- 2574, പാലക്കാട്- 3060, മലപ്പുറം- 4289, കോഴിക്കോട്- 2466, വയനാട്- 839, കണ്ണൂര്‍- 1204, കാസര്‍കോട്- 835 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,35,866 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,96,400 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,466 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : May 29, 2021, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.