ETV Bharat / state

സംസ്ഥാനത്ത് 29,673 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 142 മരണം

pinarayi vijayan press meet  kerala covid  kerala covid today  കേരളാ കൊവിഡ്  പിണറായി വിജയൻ വാർത്താ സമ്മേളനം  cm press meet
സംസ്ഥാനത്ത് 29,673 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 21, 2021, 6:01 PM IST

Updated : May 21, 2021, 10:46 PM IST

17:11 May 21

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 133558 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് 29,673 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 29,673 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  22.22 ആണ്. 1976 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 27,353 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 129 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 142 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994  ആയി. 41,032  പേർ രോഗമുക്തി നേടി. ഇതോടെ 3,06,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കത്തെിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 4151, മലപ്പുറം- 3499, എറണാകുളം- 3102, പാലക്കാട്- 3040, കൊല്ലം- 2745, തൃശൂര്‍- 2481, കോഴിക്കോട്- 2382, ആലപ്പുഴ- 2072, കോട്ടയം- 1760, കണ്ണൂര്‍- 1410, ഇടുക്കി- 1111, പത്തനംതിട്ട- 878, കാസര്‍കോട്- 650, വയനാട്- 392 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

തിരുവനന്തപുരം- 3836, മലപ്പുറം- 3363, എറണാകുളം- 2984, പാലക്കാട്- 1746, കൊല്ലം- 2736, തൃശൂര്‍- 2468, കോഴിക്കോട്- 2341, ആലപ്പുഴ- 2057, കോട്ടയം- 1600, കണ്ണൂര്‍- 1293, ഇടുക്കി- 1068, പത്തനംതിട്ട- 863, കാസര്‍കോട്- 636, വയനാട്- 362 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

പാലക്കാട്- 30, കണ്ണൂര്‍- 28, വയനാട്- 13, എറണാകുളം- 11, തിരുവനന്തപുരം- 10, തൃശൂര്‍- 8, കാസര്‍ഗോഡ്- 7, കൊല്ലം, കോട്ടയം 6 വീതം, കോഴിക്കോട്- 4, പത്തനംതിട്ട, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തർ

തിരുവനന്തപുരം- 4584, കൊല്ലം- 5524, പത്തനംതിട്ട- 1660, ആലപ്പുഴ- 2104, കോട്ടയം- 1486, ഇടുക്കി- 1500, എറണാകുളം- 3118, തൃശൂര്‍- 6814, പാലക്കാട്- 3055, മലപ്പുറം- 4613, കോഴിക്കോട് -2450, വയനാട്- 560, കണ്ണൂര്‍- 2649, കാസര്‍കോട്- 915 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,88,009 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,49,300 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 38,709 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3524 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 873 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : May 21, 2021, 10:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.