ETV Bharat / state

Kerala Covid Updates | പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നു ; സംസ്ഥാനത്ത്‌ 305 പേര്‍ക്ക്‌ ഒമിക്രോണ്‍ - ഒമിക്രോണ്‍ ഇന്ത്യ

രാജ്യത്തെ കൊവിഡ് കേസുകള്‍ 1,41,000 ആയി ഉയര്‍ന്നിട്ടുണ്ട്

covid updates kerala  omicron updates kerala  omicron death india  omicron updates ndia  india covid  പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം  ഒമിക്രോണ്‍ കേരള  ഒമിക്രോണ്‍ ഇന്ത്യ  ഒമിക്രോണ്‍ മരണം ഇന്ത്യ
Covid Kerala: പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നു; സംസ്ഥാനത്ത്‌ 305 പേര്‍ക്ക്‌ ഒമിക്രോണ്‍
author img

By

Published : Jan 8, 2022, 12:49 PM IST

തിരുവനന്തപുരം : ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം 5000 കടന്നു. ഇന്നലെ 64,577 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് രോഗികളുടെ എണ്ണം അയ്യായിരം കടന്നിരിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് ആനുപാതികമായാണ് സംസ്ഥാനത്തും കൂടുന്നത്.

രാജ്യത്തെ കൊവിഡ് കേസുകള്‍ 1,41,000 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ വര്‍ധനവാണിത്. കേരളത്തില്‍ കഴിഞ്ഞ ഏഴ് ദിവസമായി രോഗികളുടെ എണ്ണം ഉയരുകയാണ്.

ജനുവരി 1- 2435, ജനുവരി 2- 2802 , ജനുവരി 3- 2560 , ജനുവരി 4- 3640 , ജനുവരി 5- 4801 , ജനുവരി 6- 4649 ജനുവരി 7- 5296 രോഗികള്‍, എന്നിങ്ങനെയാണ് കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക്. ഇതിന് മുന്‍പ്‌ ഡിസംബര്‍ എട്ടിനാണ് കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നത്. പിന്നീട് രോഗബാധിതരുടെ എണ്ണം കുറഞ്ഞ് വരികയായിരുന്നു.

എന്നാല്‍ ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങള്‍ എന്നിവ കൂടി കഴിഞ്ഞതോടെ രോഗ ബാധിരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 8.2 ആണ് സംസ്ഥാനത്തെ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ഇത് വരാനിരിക്കുന്ന ഗുരുതരാവസ്ഥയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ടിപിആര്‍ നിരക്ക് 10ന് മുകളിലെത്തിയാല്‍ കൊവിഡ് വകഭേദമായ ഡെല്‍റ്റയെ ഒമിക്രോണ്‍ മറികടന്നുവെന്നാണ് വിദഗ്‌ധധരുടെ മുന്നറിയിപ്പ്. അതിതീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണിന്‍റെ സാമൂഹ്യ വ്യാപനം വന്‍വിപത്താകുമെന്നുറപ്പാണ്. ജനുവരിയിലെ ആദ്യ ആഴ്‌ച പിന്നിടുമ്പോള്‍ 16733 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്.

ALSO READ: അതിജീവിച്ചവളെ 'അജയ'യെന്ന് വിളിച്ച് റെനീഷ് ; തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടത് തിരികെയെത്തിച്ച ഹീറോ

27859 പേരാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് പോസിറ്റീവായി ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്‌. 5872 പേരാണ് എറണാകുളത്ത് കൊവിഡ് ചികിത്സയിലുളളത്. തിരുവനന്തപുരത്ത് 3865 പേരും കോഴിക്കോട് 3563 പേരും ചികിത്സയിലുണ്ട്.

നിലവിലെ കൊവിഡ് കേസുകളില്‍, 7.8 ശതമാനം ആളുകള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ജനുവരിയിലെ ആദ്യ ആഴ്‌ചയില്‍ 2.1 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 2.1 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഇത് ആശ്വാസം നല്‍കുന്ന കണക്കാണ്.

എന്നാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടും. ഇത് മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മരണസംഖ്യ കുറവാണ് എന്നതാണ് നിലവിലെ ഏക ആശ്വാസം.

ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. 305 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 209 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 32 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ALSO READ: Bindu Ammini Interview | 'സംഘപരിവാറിനെ ഭയന്നിട്ടല്ല ആ തീരുമാനം, ഇടതു സര്‍ക്കാരിനോടുള്ള പ്രതിഷേധം'; മനസ് തുറന്ന് ബിന്ദു അമ്മിണി

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ ബാധിച്ചതോടെ എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും 7 ദിവസം ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി. ഒമിക്രോണിന്‍റെ അതിതീവ്ര വ്യാപന ശേഷി കണക്കിലെടുത്താല്‍ രോഗബാധിതരുടെ എണ്ണം വേഗത്തില്‍ വര്‍ധിക്കും. അതില്‍ ഒരു ശതമാനം പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നാണ് കൊവിഡ് അവലോകന സമിതിയുടെ വിലയിരുത്തല്‍.

അതുകൊണ്ട് തന്നെ ആശുപത്രികളില്‍ കിടക്കകള്‍ അടക്കം ഒരുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ജില്ല ഭരണകൂടങ്ങള്‍ ഇതനുസരിച്ച് കഴിഞ്ഞ ദിവസം അവലോകന യോഗങ്ങള്‍ ചേര്‍ന്നു. വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പിന്‍റെ ശ്രമം.

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 81 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞു. 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.