ETV Bharat / state

കൊവിഡ് : കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം തുടങ്ങി - Mansukh Mandaviya

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

kerala covid  A review meeting conducting in the state  കൊവിഡ്  കേന്ദ്ര ആരോഗ്യമന്ത്രി  മന്‍സുഖ് മാണ്ഡവ്യ  Union Health Minister  Mansukh Mandaviya  Mandaviya to visit Kerala
കൊവിഡ്: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അവലോകനയോഗം
author img

By

Published : Aug 16, 2021, 4:46 PM IST

Updated : Aug 16, 2021, 6:47 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ആരംഭിച്ചു. മസ്‌കറ്റ് ഹോട്ടലിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്ര ആരോഗ്യ മന്ത്രി കൂടിക്കാഴ്‌ച നടത്തും. സംസ്ഥാനത്തെ കൊവിഡ് വ്യാപന സ്ഥിതി, പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ പുരോഗതി എന്നിവയാണ് യോഗം പരിശോധിക്കുന്നത്.

ALSO READ: കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിൽ; മുഖ്യമന്ത്രിയുമായി ചർച്ച

വാക്‌സിനേഷൻ പുരോഗതി സംബന്ധിച്ച വിശദമായ പ്രസന്‍റേഷനാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് ഇത് അവതരിപ്പിക്കും. എച്ച്.എല്‍.എല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തും.

Last Updated : Aug 16, 2021, 6:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.