ETV Bharat / state

സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്; ഇരട്ടക്കൊലപാതകങ്ങൾക്ക് ശേഷമുള്ള സാഹചര്യം വിലയിരുത്തും

author img

By

Published : Dec 22, 2021, 9:03 AM IST

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചേക്കും.

kerala cabinet meeting  kerala cabinet meeting to be held today  സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും  മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് മന്ത്രിസഭാ യോഗം
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; ഇരട്ടക്കൊലപാതകങ്ങൾക്ക് ശേഷമുള്ള സാഹചര്യം വിലയിരുത്തും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് ചേരും. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾക്ക് ശേഷം സംസ്ഥാനത്തുള്ള സാഹചര്യം മന്ത്രിസഭ യോഗം വിലയിരുത്തും. പൊലീസ് നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചേക്കും.

ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു. കൊലപാതകത്തിലും ഗൂഢാലോചനയിൽ പങ്കാളികളായവരെയും എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സർവകക്ഷി യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ വ്യക്തമാക്കിയിരുന്നു.

also read: വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച് സ്‌മൃതി ഇറാനി ; കീറിയെറിഞ്ഞ് പ്രതിപക്ഷം

അതേസമയം ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.