ETV Bharat / state

മദ്യശാല തുറക്കുന്നതില്‍ തീരുമാനം ഇന്ന്; മദ്യ നികുതിയിലും ഇന്ന് തീരുമാനമെടുക്കും

കൂടുതല്‍ മേഖലകൾക്ക് ഇളവുകൾ നല്‍കുന്നത് സംബന്ധിച്ച് ഇന്ന് മന്ത്രിസഭ യോഗം തീരുമാനം എടുത്തേക്കും. മദ്യശാല തുറക്കുന്നതിലും മദ്യ നികുതി വർധിപ്പിക്കുന്നതിലും തീരുമാനം ഇന്ന്

മന്ത്രിസഭ യോഗം  മുഖ്യമന്ത്രി പിണറായി വിജയൻ  ലോക്ക് ഡൗൺ നാലാംഘട്ടം  സംസ്ഥാന മന്ത്രിസഭ യോഗം  സംസ്ഥാനത്തെ മദ്യശാലകൾ തുറക്കും  കള്ള്ഷാപ്പ് പ്രവർത്തനം ആരംഭിക്കും  മദ്യനികുതി വാർത്ത  cabinet meeting kerala  chief minister pinarayi vijayan  liquor shop opening  lock down 4.0
മദ്യശാല തുറക്കുന്നതില്‍ തീരുമാനം ഇന്ന്; മദ്യ നികുതിയിലും മന്ത്രിസഭ തീരുമാനം ഇന്നുണ്ടായേക്കും
author img

By

Published : May 13, 2020, 7:36 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ മേഖലകളിൽ ഇളവു നൽകാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം സ്വാതന്ത്ര്യം നൽകിയിരുന്നു. ഇളവുകൾ സംബന്ധിച്ച് ഇന്ന് മന്ത്രിസഭ യോഗം തീരുമാനം എടുക്കും. രോഗവ്യാപനം തടയുന്ന തരത്തില്‍ ഇളവുകൾ നല്‍കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. അടഞ്ഞു കിടക്കുന്ന ചില മേഖലകളിലാണ് ഇളവ് പ്രതീക്ഷിക്കുന്നത്. നിർത്തിവെച്ച മദ്യവില്‌പന പുനരാരംഭിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മദ്യനികുതി വർധിപ്പിക്കാനുള്ള നികുതി വകുപ്പിന്‍റെ ശുപാർശയും പരിഗണനയില്‍ വന്നേക്കും.

കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാൻ മദ്യ വില വൻ തോതിൽ വർധിപ്പിക്കാൻ നേരത്തെ ധാരണയായിരുന്നു. 50 രൂപ വരെ വില വർധിപ്പിക്കാനാണ് നീക്കം. കെയ്‌സ് അടിസ്ഥാനത്തിൽ 10 മുതൽ 35 ശതമാനം വരെ നികുതി വർധിപ്പിക്കും. ബിയറിന് 10 ശതമാനം നികുതി ഏർപ്പെടുത്തും. മൂന്നാംഘട്ട ലോക്ക് ഡൗൺ തീർന്നാൽ 17ന് ശേഷം സംസ്ഥാനത്ത് മദ്യ വിൽപ്പന ആരംഭിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ദീർഘ നാളുകൾക്കു ശേഷം പ്രവർത്തനം ആരംഭിക്കുന്നതിനെ തുടർന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്താനും ബിവറേജസ് കോർപ്പറേഷൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി മൊബൈൽ ആപ്പ് വെബ്സൈറ്റും തയ്യാറാക്കാൻ കമ്പനിയെ കണ്ടെത്താൻ സ്റ്റാർട്ട് മിഷൻ നടപടി സ്വീകരിച്ചു. ഇതോടൊപ്പം ബാറുകളില്‍ മദ്യം പാഴ്സലായി നൽകാനും ധാരണയായിട്ടുണ്ട്. ബിവറേജ് ഷോപ്പുകളുടെ നിരക്കിൽ ആകും ബാറുകളിലും വിൽപ്പന. തിരക്ക് ഒഴിവാക്കാൻ ആണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായി അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും. കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തിന് കള്ളുഷാപ്പുകളുടെ പ്രവർത്തനം ഇന്ന് മുതല്‍ ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.